അപ്പ പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ശാന്തി കൃഷ്ണ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു

is

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ അഭിനേത്രിയാണ് ശാന്തികൃഷ്ണ. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. തന്റെ പിതാവിന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം പിതാവിനെക്കുറിച്ച് പറഞ്ഞെത്തിയത്.

ഇനി എപ്പോഴാണ് അപ്പാ എനിക്കിങ്ങനെ ചെയ്യാൻ കഴിയുക. നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു ശാന്തികൃഷ്ണ കുറിച്ചത്. പിതാവിന്‍റെ ഫോട്ടോയ്ക്കൊപ്പമായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ശാന്തി കൃഷ്ണയുടെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Shanthi Krishna

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്തി കൃഷ്ണയുടെ പിതാവ്. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്ടെ അയ്യര്‍ കുടുംബാംഗമാണ് അദ്ദേഹം. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ച് വാചാലയായി നേരത്തെ ശാന്തികൃഷ്ണ എത്തിയിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിന് കാരണമായത് മാതാപിതാക്കളുടെ പിന്തുണയായിരുന്നുവെന്നായിരുന്നു നടി പറഞ്ഞത്.

Recommended Video

Vijay Yesudas is quitting from Malayalam Music Industry

എന്റേതായൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നി. സാമ്പത്തികപരമായി സ്വയംപര്യാപ്ത കൈവരിക്കുക എന്ന് എല്ലാ സ്ത്രീകളെ സംബന്ധിച്ചും വളരെ പ്രധാനമായ കാര്യമാണ്. വർഷങ്ങൾ കൊണ്ടാണ് ഞാനത് പഠിച്ചത്. വിവാഹശേഷമാണ് അച്ഛൻ അമ്മയെ സംഗീതം പഠിപ്പിക്കുന്നത്. അങ്ങനെയൊരു അച്ഛനും അമ്മയ്ക്കും പിറന്നു എന്നതാണ് എന്റെ ഭാഗ്യം. വിവാഹത്തോടെ എല്ലാം വിട്ടുകളയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്നുമായിരുന്നു മുന്‍പ് ശാന്തികൃഷ്ണ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X