twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഒരു സങ്കടം ഇതോടെ മാറികിട്ടി! തുറന്ന് പറഞ്ഞ് നടി ശാന്തികൃഷ്ണ!!

    By Midhun
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമായിരുന്നു ശാന്തികൃഷ്ണ. 1980ല്‍ പുറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ സിനിമയില്‍ എത്തിയിരുന്നത്. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നടി ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു തിരിച്ചെത്തിയിരുന്നത്.

    ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    നിവിന്‍പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ തിരിച്ചുവരവ് നടത്തിയിരുന്നത്. തിരിച്ചുവരവില്‍ ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചതോടെ നടിക്ക് സിനിമയില്‍ തിരക്കേറുകയായിരുന്നു. അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ തനിക്ക് ഏറെ നാളായി ഉണ്ടായിരുന്ന ഒരു സങ്കടം മാറിയ കാര്യത്തെക്കുറിച്ച് ശാന്തി കൃഷ്ണ തുറന്നു പറഞ്ഞിരുന്നു.

    മലയാളികളുടെ ഇഷ്ടനായിക

    മലയാളികളുടെ ഇഷ്ടനായിക

    മോഹന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര, ബാലചന്ദ്രമേനോന്റെ താരാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ നടി നായികയായി എത്തിയിരുന്നു. നിദ്ര എന്ന ചിത്രമായിരുന്നു ശാന്തികൃഷ്ണയുടെതായി ആദ്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു നടന്‍ ശ്രീനാഥുമായുളള വിവാഹം നടന്നിരുന്നത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നുവിട്ടുനിന്നെങ്കിലും നൃത്തവേദികളില്‍ സജീവമായിരുന്നു ശാന്തികൃഷ്ണ. ശ്രീനാഥുമായുളള വിവാഹമോചനത്തിനു ശേഷം നടി വീണ്ടും വിവാഹിതയായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

    സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങള്‍

    സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങള്‍

    മോഹന്‍ലാലിനൊപ്പം ഒന്‍പത് ചിത്രങ്ങളില്‍ ശാന്തികൃഷ്ണ അഭിനയിച്ചിരുന്നു. 1982ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചിരുന്നത്. തുടര്‍ന്ന് വിഷ്ണുലോകം,ഗാന്ധര്‍വ്വം എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തില്‍ ലാലേട്ടന്റെ രണ്ടു നായികമാരില്‍ ഒരാളായിട്ടായിരുന്നു ശാന്തി കൃഷ്ണ എത്തിയിരുന്നത്. മമ്മൂട്ടിക്കൊപ്പം ഹിമവാഹിനി, വിസ എന്നീ ചിത്രങ്ങളിലായിരുന്നു നടി അഭിനയിച്ചിരുന്നത്. പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഹിമവാഹിനിയില്‍ മമ്മൂക്കയുടെ നായികാ വേഷത്തിലായിരുന്നു ശാന്തികൃഷ്ണ എത്തിയിരുന്നത്.

    തിരിച്ചുവരവ്

    തിരിച്ചുവരവ്

    പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സലീമിന്റ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണ തിരിച്ചുവരവ് നടത്തിയിരുന്നത്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ശാന്തികൃഷ്ണ അവതരിപ്പിച്ചിരുന്നത്. കാന്‍സര്‍ രോഗ ബാധിതയായ ഷീലാ ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു നടി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. രോഗത്തെ പോസിറ്റീവ് മൈന്‍ഡോടെ നേരിട്ട ഷീല ചാക്കോയെന്ന കഥാപാത്രം ശാന്തികൃഷ്ണയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രങ്ങളിലൊന്നായിരുന്നു.

    ഷീലാ ചാക്കോയ്ക്ക് അവാര്‍ഡ്

    ഷീലാ ചാക്കോയ്ക്ക് അവാര്‍ഡ്

    ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളില്‍ മലയാളത്തിലെ മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം ലഭിച്ചത് ശാന്തികൃഷ്ണയ്ക്കായിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ പ്രകടനത്തിനു തന്നെയാണ് ശാന്തിക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു നടി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നത്. ഷീല ചാക്കോ എന്ന കഥാപാത്രത്തിന് നേരത്തെ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടിക്ക് നേടിക്കൊടുത്തിരുന്നത്

    ആ ഒരു സങ്കടം മാറിയെന്ന് ശാന്തികൃഷ്ണ

    ആ ഒരു സങ്കടം മാറിയെന്ന് ശാന്തികൃഷ്ണ

    ഫിലിംഫെയര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം ശാന്തിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു...."സത്യത്തില്‍ വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരുതവണ പോലും ഈ പുരസ്‌കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു.എന്നാല്‍ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെ സന്തോഷമുണ്ട്. ഫിലിംഫെയര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം ശാന്തികൃഷ്ണ പറഞ്ഞു.

    സംയുക്ത വര്‍മ്മ ദുരന്തമാണെന്ന് ബിജു മേനോന്‍, പിന്നാലെ ദുരന്തമല്ല മുത്താണെന്നും താരം!സംയുക്ത വര്‍മ്മ ദുരന്തമാണെന്ന് ബിജു മേനോന്‍, പിന്നാലെ ദുരന്തമല്ല മുത്താണെന്നും താരം!

    സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിന്റെ കാരണം അറിയാമോ? സംവിധായകന്‍ വെളിപ്പെടുത്തുന്നു!സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിന്റെ കാരണം അറിയാമോ? സംവിധായകന്‍ വെളിപ്പെടുത്തുന്നു!

    English summary
    shanthi krishna says about her cinema life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X