»   » ഒമ്പത് വയസിന് ഇളയത്, മലയാളിയാണെന്നും അറിയില്ല, അത്രയേറെ മനസുകൊണ്ട് അടുത്ത് പോയി; ശാന്തികൃഷ്ണ

ഒമ്പത് വയസിന് ഇളയത്, മലയാളിയാണെന്നും അറിയില്ല, അത്രയേറെ മനസുകൊണ്ട് അടുത്ത് പോയി; ശാന്തികൃഷ്ണ

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയായിരുന്നു ശാന്തി കൃഷ്ണ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന നടിയിപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. നിവിന്‍ പോളിയുടെ അമ്മ വേഷമാണ് ചിത്രത്തില്‍ ശാന്തി കൃഷ്ണ അവതരിപ്പിക്കുക.

Read Also: കുഞ്ഞ് മരിച്ചതിന്റെ ആഘാതം, മമ്മൂട്ടി നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു വന്നുവെന്ന് ശാന്തികൃഷ്ണ!

അതിനിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ വിവാഹമോചനത്തെ കുറിച്ച് വീണ്ടും പറയുകയുണ്ടായി. വേര്‍പാടിന്റെ വേദന നന്നായി അനുഭവിച്ചയാളാണ് ഞാന്‍. വീണ്ടും അത് ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. അതിന് വേണ്ടി എന്ത് വിട്ട് വീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നു. എന്നിട്ടും അത് സംഭവിച്ചു. ശാന്തി കൃഷ്ണ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ബജോറിനെ പരിചയപ്പെടുന്നത്

ശ്രീനാഥുമായി പിരിഞ്ഞു നില്‍ക്കുന്ന സമയത്താണ് ബാംഗ്ലൂരില്‍ വച്ച് ബജോറിനെ കാണുന്നത്. പെട്ടന്ന് തന്നെ ഞങ്ങള്‍ സൗഹൃദത്തിലായി. കന്നടയിലാണ് സംസാരിച്ചിരുന്നത്. എന്നേക്കാള്‍ ഒമ്പത് വയസിന് ഇളയത്. മലയാളിയാണെന്നൊന്നും അറിയില്ലായിരുന്നു. ശാന്തി കൃഷ്ണ പറയുന്നു.

ഒന്നും തടസ്സമായിരുന്നില്ല

പ്രായമോ ഭാഷയോ ഒന്നും പ്രശ്‌നമായി തോന്നിയില്ല. പെട്ടന്ന് തന്നെ താന്‍ മനസുകൊണ്ട് അടുത്ത് പോയെന്ന് ശാന്തി കൃഷ്ണ .

പലതും ക്ഷമിച്ചു

വിവാഹത്തിന് ശേഷം തുടക്കത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. ഏത് വീട്ടിലും ഒരു തട്ടലും മുട്ടലും ഉണ്ടാകും. മക്കളെ ഓര്‍ത്ത് പലതും ക്ഷമിച്ചു-ശാന്തി കൃഷ്ണ പറയുന്നു.

മക്കള്‍ക്ക് വേണ്ടി പലതും ഉപേക്ഷിച്ചു

രണ്ടു മക്കളാണ്. മകന്‍ മിഥുന്‍ പതിനൊന്നാം ക്ലാസില്‍, മിഥാലി ഏഴാം ക്ലാസിലും. ഇവരുടെ സ്‌കൂളും പഠനവുമൊക്കെയായി ഞാന്‍ ഒതുങ്ങി കഴിയുകയായിരുന്നു. ഡാന്‍സ് പോലും വേണ്ടന്ന് വച്ചു. ഞാനൊരു നടിയാണെന്ന് തന്നെ മക്കളുടെ സ്‌കൂളിലും ഹൗസിങ് കോളനിയിലും മാത്രമായിരുന്നു അറിയാവുന്നത്. പക്ഷേ അതിലൊന്നും എനിക്ക് പ്രശ്‌നമില്ലായിരുന്നു.

നീയാണ് എന്റെ മരുമകള്‍

രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഡയറക്ടറായിരുന്നു ബജോര്‍. കൊല്ലംകാരനാണ്. ബജോറിന്റെ പിതാവ് ട്യൂട്ടോറിയല്‍ കോളേജിന്റെ അധ്യാപകനായി ജീവിതം തുടങ്ങി പിന്നീട് വലിയൊരു വിദ്യാഭ്യാസ ശൃംഗലയുടെ ഉടമയായതാണ്. അദ്ദേഹം ഇപ്പോഴും പറയും നീയാണ് എന്റെ മരുമകള്‍. നിന്നെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാന്‍ കഴിയില്ല.

ബജോറിന്റെ അച്ഛന്‍ പറഞ്ഞത്

നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും മക്കളുടെ ഭാവിയെ ബാധിക്കരുതെന്നാണ് ബജോറിന്റെ അച്ഛന്‍ പറഞ്ഞത്.

നിവിനിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Shanti Krishna about divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X