»   » കുഞ്ഞ് മരിച്ചതിന്റെ ആഘാതം, മമ്മൂട്ടി നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു വന്നുവെന്ന് ശാന്തികൃഷ്ണ!

കുഞ്ഞ് മരിച്ചതിന്റെ ആഘാതം, മമ്മൂട്ടി നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു വന്നുവെന്ന് ശാന്തികൃഷ്ണ!

By: Sanviya
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടിയായ ശാന്തി കൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് തിരിച്ചെത്തുന്ന നടി നിവിന്‍ പോളിയുടെ അമ്മ വേഷമാണ് അവതരിപ്പിക്കുന്നത്. പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്.

എന്നാല്‍ ഇത് നടിയുടെ അഭിനയരംഗത്തേക്കുള്ള മൂന്നാമത്തെ തിരിച്ച് വരവാണിത്. അതിനിടെ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും നടി മനസ് തുറക്കുകയുണ്ടായി. ശ്രീനാഥുമായുള്ള വിവാഹ ശേഷം ഒരു നീണ്ട ഇടവേളയെടുത്ത നടി വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുണ്ടായ കാരണമാണ് ശാന്തി കൃഷ്ണ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ശ്രീനാഥുമായുള്ള വിവാഹ ശേഷം

നടന്‍ ശ്രീനാഥുമായുള്ള വിവാഹശേഷം സിനിമ ഉപേക്ഷിച്ച നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുക എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ തിരിച്ചെത്തുന്നത്.

സിനിമയിലേക്ക് വരാന്‍ കാരണം

വിവാഹ ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണം കുഞ്ഞ് മരിച്ചതിന്റെ ആഘാതമായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നു.

ഗര്‍ഭിണിയായത് വൈകി

വിവാഹത്തിന് ശേഷം വൈകിയാണ് താന്‍ ഗര്‍ഭിണിയായത്. എന്നാല്‍ പ്രസവത്തോടെ കുഞ്ഞ് മരിച്ചത് വലിയ ആഘാതമായി. സമയം കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്താതിരുന്നതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് പിന്നീട് പലരും പറഞ്ഞ് അറിഞ്ഞു. ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം.

പെണ്‍കുഞ്ഞ്

എന്റെ ആദ്യത്തെ കണ്‍മണി പെണ്‍കുഞ്ഞായിരുന്നു. വെറും 18 മണിക്കൂറ് മാത്രമാണ് അവള്‍ ജീവിച്ചിരുന്നത്. ഇതോടെ ഞാന്‍ ഡിപ്രഷനിലായി- ശാന്തി കൃഷ്ണ പറയുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍

ശ്രീനാഥിനും അതൊരു ആഘാതമായിരുന്നു. കുടുംബ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ പ്രശ്‌നങ്ങളും വന്നു തുടങ്ങി. ഒപ്പം ശ്രീനാഥിന്റെ സിനിമയിലെ അവസരങ്ങളും കുറഞ്ഞു. ചില സാമ്പത്തിക പ്രതിസന്ധികളും ഞങ്ങള്‍ക്കുണ്ടായി.

സിനിമയിലേക്ക് അവസരം വന്നു

അങ്ങനെയിരിക്കുമ്പോഴാണ് തനിക്ക് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ മേനോന്‍ വിളിക്കുന്നത്. താത്പര്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് മമ്മൂട്ടി വിൡച്ച് നിര്‍ബന്ധിച്ചു. കരുത്തുറ്റ വേഷമാണ് ചെയ്താല്‍ നല്ലതായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്ന് ശാന്തി കൃഷ്ണ പറയുന്നു.

മമ്മുട്ടിയുടെ ഫോട്ടോസിനായി

English summary
Shanti Krishna about Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos