പ്രശ്‌നങ്ങളില്‍ ഓടി നടന്ന് ഇടപ്പെട്ട് ഷറഫുദ്ദീന്‍, 'പ്രിയന്‍ ഓട്ടത്തിലാണ്' ട്രെയിലര്‍ വൈറല്‍
ഷറഫുദ്ദീന്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ് '. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഷറഫുദ്ദീനാണ് ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പ്രിയന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെയായി എന്തും ചെയ്യാന്‍ ഓടി നടക്കുന്ന ആളാണ് പ്രിയന്‍. ഇയാളുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഷറഫുദ്ദീന്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ക്കൊപ്പം ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആര്‍ ജെ. , കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരപ്പിക്കുന്നത്.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം
പി എന്‍ ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍ കെ,അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം എന്നിവരുടെ വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതം പകരുന്നു.
എഡിറ്റര്‍ - ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം - സമീറ സനീഷ്,സ്റ്റില്‍സ്- ടോംസ് ജി ഒറ്റപ്ലവന്‍, ഡിസൈന്‍സ്-ഡു ഡിസൈന്‍സ്, സ്‌പോട്ട് എഡിറ്റര്‍ - ആനന്ദു ചക്രവര്‍ത്തി, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്-പ്രോമിസ്, കളറിസ്റ്റ്-ലിജു പ്രഭാകരന്‍,
സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കര്‍, സൗണ്ട് മിക്സ് - വിഷ്ണു ഗോവിന്ദ്, ഡയറക്ഷന്‍ ടീം - ദീപുലാല്‍ രാഘവ്, മോഹിത് നാഥ്,രഞ്ജിത്ത് റെവി,ഓസ്റ്റിന്‍ എബ്രഹാം, വിനായക് എസ് കുമാര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ ജി നമ്പ്യാര്‍, പ്രോജക്ട് എക്‌സിക്യൂട്ടീവ്- ജിതിന്‍ ജൂഡി കുര്യാക്കോസ് പുന്നക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിപിന്‍ ദാസ്,ഫിനാന്‍സ് മാനേജര്‍-നിഖില്‍ ചാക്കോ,ജിതിന്‍ പാലക്കല്‍,ശരത്.മീഡിയ മാര്‍ക്കറ്റിംഗ് ഹെഡ്- രാജീവന്‍ ഫ്രാന്‍സിസ്. പി ആര്‍ ഒ-എ എസ് ദിനേശ്,ശബരി.


Click it and Unblock the Notifications











