എന്നെ സംബന്ധിച്ച് കഠിനമായിരുന്നു ബെഞ്ചമിന്‍ ലൂയിസ്! അഞ്ചാം പാതിരയിലെ വേഷത്തെക്കുറിച്ച് ഷറഫുദ്ദീന്‍

By Midhun Raj

മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിര ഈ വര്‍ഷമാദ്യം തരംഗമായ സിനിമകളിലൊന്നാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. മിഥുന്‍ മാനുവലില്‍ നിന്ന് ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്ന് സിനിമ കണ്ടവരില്‍ അധികപേരും തുറന്നുപറഞ്ഞിരുന്നു.

പക്ക എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സംവിധായകന്‍ ഇത്തവണ ട്രാക്ക് മാറ്റിപിടിച്ചാണ് എത്തിയത്. മിഥുന്‍ മാനുവലിന് പുറമെ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ഷറഫുദ്ദീനും ഞെട്ടിച്ചിരുന്നു. ചിത്രത്തില്‍ ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്.

അഞ്ചാം പാതിരയില്‍

അഞ്ചാം പാതിരയില്‍ എത്തിപ്പെട്ടതിനെക്കുറിച്ചും മിഥുന്‍ മാനുവലിനെക്കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ സംസാരിച്ചിരുന്നു. മിഥുനും താനും സിനിമയില്‍ എത്തുന്നതിന് മുന്‍പേ സുഹൃത്തുക്കളാണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. വര്‍ഷങ്ങളായി തുടരുന്ന സൗഹൃദം, ഏത് സിനിമ ഇറങ്ങിയാലും ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ കാണുന്ന കൂട്ടുകാരാണ് ഞങ്ങള്‍. ഞാനും അവനും ആദ്യമായി ഒരുമിച്ച് ചെയ്ത സിനിമ ഓം ശാന്തി ഓശാനയാണ്. ആടിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും പ്രേമം കാരണം അത് ചെയ്തില്ല, ഷറഫുദ്ദീന്‍ പറയുന്നു.

ആടിന്റെ സ്‌ക്രിപ്റ്റും

ആടിന്റെ സ്‌ക്രിപ്റ്റും ഷാന്‍ ചെയ്ത പാട്ടുകളുമൊക്കെ തനിക്ക് കേള്‍പ്പിച്ച് തന്ന കാര്യവും ഷറഫുദ്ദീന്‍ പറഞ്ഞു. അഭിമുഖത്തില്‍ അഞ്ചാം പാതിരയിലേക്ക് എത്തിപ്പെട്ട കാര്യവും നടന്‍ പറഞ്ഞു. ഒരു ദിവസം മിഥുന്‍ വിളിച്ച് ഇങ്ങനെയൊരു സിനിമ ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ ഓടിച്ചെന്ന് കഥ കേട്ടു. എനിക്കിഷ്ടമായി, അഭിനയിക്കാം എന്ന് സമ്മതിച്ച് തിരികെ പോരുകയായിരുന്നു. സത്യം പറഞ്ഞാല്‍ വില്ലന്‍ വേഷം ചെയ്യാനുളള മാനസികാവസ്ഥയുഉളള ആളല്ല ഞാന്‍. പക്ഷേ ഇത് വെറുമൊരു വില്ലനല്ല എന്ന് മനസിലാക്കിയപ്പോള്‍ സമാധാനമായി.

സിനിമയ്ക്കായി

സിനിമയ്ക്കായി ഒരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല എന്നും നടന്‍ പറയുന്നു. കാരണം ആ സെറ്റില്‍ എത്തുമ്പോഴെ നമ്മള്‍ ആ അന്തരീക്ഷത്തിലേക്ക് വരികയുളളു. ഒരു തയ്യാറെടുപ്പും നടത്താതെയാണ് അഭിനയിച്ചത്. അഭിനയിക്കുമ്പോഴും എന്തെങ്കിലും സ്‌പെഷ്യല്‍ ആയി ചെയ്യണം എന്നു പോലും ചിന്തിച്ചിരുന്നില്ല. നടന്‍ പറഞ്ഞു. മിഥുന്‍, സുശിന്‍ ശ്യം, ഷൈജു ഖാലിദ്, ചാക്കോച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നത് മുന്‍പ്‌ ആഗ്രഹിച്ചതായി രുന്നു എന്നും നടന്‍ പറഞ്ഞു.

മിഥുന്‍ ഇതുവരെ

മിഥുന്‍ ഇതുവരെ ചെയ്ത എല്ലാ സിനിമകളെയും ബ്രേക്ക് ചെയ്ത ചിത്രമാണ് അഞ്ചാം പാതിര. ഞാന്‍ എപ്പോഴും പറയുമായിരുന്നു. ഈ ജോണറില്‍ മാത്രം ഒതുങ്ങേണ്ട ഒരാളല്ല നീയെന്ന്. അത് യാഥാര്‍ത്ഥ്യമായതില്‍ വലിയ സന്തോഷം. തന്നെ സംബന്ധിച്ച് കഠിനമായിരുന്നു അഞ്ചാം പാതിരയിലെ കഥാപാത്രമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ചോരയും കത്തിയുമൊക്കെ കാണുന്നത് തന്നെ പേടിയാണ്. അതുകൊണ്ടു തന്നെ സിനിമയില്‍ അങ്ങനെയൊരു രംഗം ചെയ്യാന്‍ പാടുപെട്ടു.

താന്‍ ഒരു ലൈറ്റ് മനസുളള ഒരാളാണെന്നും

താന്‍ ഒരു ലൈറ്റ് മനസുളള ഒരാളാണെന്നും അങ്ങനെയുളള വേഷങ്ങളാണ് അധികവും ചെയ്തതെന്നും നടന്‍ പറഞ്ഞു. അഭിമുഖത്തില്‍ ചാക്കോച്ചനൊപ്പമുളള അഞ്ചാം പാതിരയിലെ രംഗത്തെക്കുറിച്ചും ഷറഫുദ്ദീന്‍ മനസുതുറന്നു. രണ്ടോ മൂന്നോ ഷോട്ടുകള്‍ കൊണ്ടാണ് ചാക്കോച്ചനൊപ്പമുളള ഫൈറ്റ് ശരിയായതെന്ന് നടന്‍ പറഞ്ഞു. അദ്ദേഹത്തെ അറിയാമല്ലോ. മുത്തു പോലത്തെ മനുഷ്യനാണ്. ആ വ്യക്തിയെ ചവിട്ടുന്നതൊന്നും എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യം ആയിരുന്നില്ല. നീ ധൈര്യമായിട്ട് ചെയ്‌തോടാ എന്ന് ചാക്കോച്ചന്‍ പറഞ്ഞെങ്കിലും തനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ചാക്കോച്ചന്‍ മനസുകൊണ്ട് തന്ന ഒരു സ്‌പേസിലും ആത്മവിശ്വാസത്തിലുമാണ് പല രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്നും നടന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X