»   » ശരപഞ്ചരം റീമേക്ക് ചെയ്‌തേക്കുമെന്ന് ഹരിഹരന്‍

ശരപഞ്ചരം റീമേക്ക് ചെയ്‌തേക്കുമെന്ന് ഹരിഹരന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയിലെ പുരുഷത്വത്തിന്റെ പ്രതീകമായി എക്കാലവും കണക്കാക്കപ്പെടുന്ന നടന്‍ ജയനെ സൂപ്പര്‍താരമാക്കി മാറ്റിയ ശരപഞ്ചരമെന്ന ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍ ഹരിഹരനാണ് തന്റെ അടുത്ത ചിത്രം ശരപഞ്ചരത്തിന്റെ റീമേക്കായിരിക്കാമെന്ന് വെളിപ്പെടുത്തിയിരക്കുന്നത്. ഒരു ചലച്ചിത്രമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ ഇക്കാര്യം പറയുന്നത്.

1979ല്‍ ഹരിഹരന്‍ തന്നെയാണ് ജയനെ നായകനാക്കി ശരപഞ്ചരം സംവിധാനം ചെയ്തത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുക്കിയത്. ജയനും ഷീലയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Sharapanjaram

ഇന്നത്തെ കാലത്തിന് ചേരുന്ന മാറ്റങ്ങളോടെ ചിത്രം റീമേക്ക് ചെയ്യാനാണ് താന്‍ ആലോചിക്കുന്നതെന്ന് ഹരിഹരന്‍ പറഞ്ഞു. ചിത്രത്തില്‍ ഇപ്പോള്‍ ആരെയെല്ലാം അഭിനയിപ്പിക്കാന്‍ പറ്റുമെന്നതിനെക്കുറിച്ച് തന്റെ മനസില്‍ വ്യക്തമായ ചിത്രമുണ്ടെന്നും ഹരിഹരന്‍ പറയുന്നു. ഏഴാമത്തെ വരവ് എന്ന ചിത്രമാണ് ഹരിഹരന്‍ ഏറ്റവും പുതിയതായി സംവിധാനം ചെയ്തത്. ഇപ്പോള്‍ തിയേറ്ററുകളിലുള്ള ഈ ചിത്രത്തെക്കുറിച്ച് മോശമല്ലാത്ത കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

English summary
Ace Director Harihran has revealed that his next project might be a remake of the superhit movie Sharapanjaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam