'ആ ഏഴു കാര്യങ്ങള്‍ വെറുതെ; എന്റെ മകള്‍ ആരെ ഡേറ്റ് ചെയ്താലും അയാളെ ഞാനും സ്‌നേഹിക്കും'
ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറായ ഷാരൂഖ് ഖാന് ഇന്ത്യമുഴുവന്‍ വലിയ ആരാധകരാണ്. എന്നാല്‍ താരമായി നിലകൊള്ളുമ്പോഴും ഷാരൂഖിന് തന്റെ കുടുംബവും അത്ര തന്നെ പ്രിയപ്പെട്ടതാണ്. ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന ഖാന്‍, ആണ്‍ മക്കളായ ആര്യന്‍ ഖാന്‍, അബ്രാം എന്നിവരുമടങ്ങിയതാണ് ഷാരൂഖിന്റെ കുടുംബം.
തന്റെ കുടുംബത്തിന് അത്രയും പ്രധാന്യം നല്‍കുന്ന നടന്‍ തന്റെ മകള്‍ ഡേറ്റിംഗ് ചെയ്യുമ്പോള്‍ താന്റെ മനസില്‍ എന്തൊക്കെയായിരിക്കും എന്ന കാര്യത്തെക്കുറിച്ച് മുന്നെ പറഞ്ഞിരുന്നു. സുഹാനയെ ഡേറ്റ് ചെയ്യുന്ന ആള്‍കുട്ടിയോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എന്ന രീതിയില്‍ ഷാരൂഖ് ഏഴ് കാര്യങ്ങളാണ് പറഞ്ഞത്. അന്ന് അത് വലിയ ചര്‍ച്ചയായിരുന്നു. 2017ല്‍ ഒരു മാഗസിനിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ആ ഏഴ് കാര്യങ്ങള്‍ ചോദിച്ചത്.

അതില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഒരു ജോലി വാങ്ങണം, എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന കാര്യം നിങ്ങള്‍ മനസിലാക്കണം, ഞാന്‍ എല്ലായിടത്തുമുണ്ട്, ഒരു അഭിഭാഷകനെ തയ്യാറാക്കിക്കോളൂ, അവള്‍ എന്റെ രാജകുമാരിയാണ്, നിന്റെ വിജയമല്ല, ജയിലിലേക്ക് തിരിച്ചു പോകാന്‍ എനിക്ക് ഒരു മടിയുണ്ടാകില്ല, നീ എന്തൊക്കെ അവളോട് ചെയ്താലും അതെല്ലാം ഞാന്‍ നിന്നോടും ചെയ്യും എന്നെല്ലാമായിരുന്നു ആ ലിസ്റ്റ്.
ഇപ്പോള്‍ ഷാരൂഖുമായുള്ള ഫിലിം കംപാനിയന്‍ എക്സ്പ്രസിന്റെ അഭിമുഖത്തില്‍ ഈ ലിസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കുന്നത് വൈറലാവുകയാണ്. ഞാന്‍ പുരോഗമനവാദി തന്നെയാണ്. പക്ഷെ ഈ പറഞ്ഞതൊക്കെ ഞാന്‍ ഇനിയും പറയും. ഞാന്‍ ഒരിക്കലും എന്റെ മകളോട് ചോദിക്കില്ല, അവന്‍ നിന്നെ നന്നായി ട്രീറ്റ് ചെയ്തോ എന്നൊന്നും. ഞാന്‍ എന്റെ മകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളോട് സംസാരിക്കാന്‍ നാണമുള്ള ആളാണ്.
ഞാന്‍ ഒരിക്കലും അവളുടെ സ്പേസില്‍ ഇടപെടില്ല. ഞാന്‍ ഇത് പുറത്തോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലോ ഒക്കെയെ പറയുള്ളു. പക്ഷെ എല്ലാവരും ഇത് അറിഞ്ഞിരിക്കണം. അവള്‍ക്ക് എന്ത് ചെയ്യണം, ആരെ ഇഷ്ടപ്പെടണം കാര്യത്തിലൊന്നും ഇടപെടില്ലെന്ന് മാത്രമല്ല, ആവള്‍ ആരെ തെരഞ്ഞെടുത്താലും ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഞാന്‍ അവരെയും ഇഷ്ടപ്പെടും. ഇത് വെറുതെ പറയുന്നെന്നേ ഉള്ളു.

ഒരു അച്ഛന്‍ ഇങ്ങനെയൊക്കെയാണെന്ന് വെറുതെ തെറ്റിദ്ധരിപ്പിക്കാന്‍, അല്ലെങ്കില്‍ എന്റെ അച്ഛന് വലിയ മീശയുണ്ട് എന്ന് പറയാന്‍ ഒക്കെ വെറുതെ പറഞ്ഞെന്നേ ഉള്ളു. ഇതൊരു ബില്‍ഡ് അപ്പ് ആണ് എന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ ബോളിവുഡിലെ കിംഗ് ഖാനായി നില്‍ക്കുമ്പോഴും നല്ല ഒരു ഫാമിലി മാന്‍ കൂടിയാണ്. അടുത്തിടെ മകള്‍ സുഹാനയും സിനിമയില്‍ അഭിനയിച്ചിരുന്നു.
സോയ അക്തറിന്റെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലാണ് സുഹാന അഭിനയിച്ചത്. മകന്‍ ആര്യന്‍ ഖാനും സിനിമയിലേക്ക് എത്തുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തന്റെ അച്ഛന്റെ സ്റ്റാര്‍ഡം കാരണം തനിക്ക് സമാധാനത്തോടെ പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ലെന്നും തനിക്ക് സ്റ്റാറിന്റെ മകള്‍ എന്നത് വലിയ ഒരു ഭാരമാണ് എന്നും സുഹാന തന്നെ മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ അഭിമുഖത്തിലൂടെ ഷാരൂഖ് മകളെക്കുറിച്ച് പറഞ്ഞ വാക്കുളാണ് വൈറല്‍ ആകുന്നത്.


Click it and Unblock the Notifications