സായി പല്ലവിയ്ക്ക് തെലുങ്കിലുണ്ടായ ചീത്തപ്പേര് ശര്‍വാനന്ദ് മാറ്റുന്നു, അതൊന്നും സത്യമല്ല!!
തെലുങ്ക് സിനിമാ ലോകത്തേക്ക് സായി പല്ലവി കാലെടുത്തു വച്ചപ്പോഴേക്കും വിവാദങ്ങളും തുടങ്ങിയിരുന്നു. ഫിദ എന്ന ചിത്രം ഹിറ്റായപ്പോള്‍ തന്നെ നടിയുടെ പേരില്‍ വിവാദങ്ങളും ഇറങ്ങി. സായി പല്ലവിയ്ക്ക് വലിയ നിലപാടാണെന്നായിരുന്നു സംസാരം.
മലയാള സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടി മഞ്ജുവിനെ ലോഡ്ജില്‍ തടഞ്ഞുവച്ചു
സിനിമാ പ്രമോഷനൊന്നും സായി പല്ലവി വന്നില്ലെന്നും വാശിക്കാരിയാണെന്നും നാഗ ഷൗര്യ പറഞ്ഞതോടെ തെലുങ്കില്‍ സായി പല്ലവിയുടെ പ്രഭ നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ നടിയുടെ ആ ചീത്തപ്പര് നടന്‍ ശര്‍വാനന്ദ് മാറ്റുന്നു.

സായി പല്ലവിയും ശര്‍വാനന്ദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പടി പടി ലേചെ മനസു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ശര്‍വാനന്ദ് സായി പല്ലവിയെ കുറിച്ച് വാചാലനായി. സായി പല്ലവിയുടെ ആത്മര്‍ത്ഥതയോളം വരില്ലൊന്നു എന്നാണ് ശര്‍വാനന്ദ് പറഞ്ഞത്.
സായി പല്ലവിയെ കുറിച്ച് നെഗറ്റീവായി വന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. സിനിമയോട് സായി പല്ലവി കാണിയ്ക്കുന്ന ആത്മാര്‍ത്ഥത ഒന്ന് വേറെ തന്നെയാണ്. സായി പല്ലവിയില്‍ എനിക്ക് നല്ലൊരു സുഹൃത്തിനെ കാണാന്‍ കഴിയുന്നു- ശര്‍വാനന്ദ് പറഞ്ഞു


Click it and Unblock the Notifications