മിയ ആരാണ് ജിമി?
മിയ ജോര്‍ജ് എന്ന നടിയെ ഇപ്പോള്‍ മലയാളികള്‍ക്കറിയാം. ചേട്ടായിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മിയ ജോര്‍ജിനോട് ചോദിയ്ക്കൂ ആരാണ് മിയ ജിമി എന്ന്. സംശയിക്കേണ്ട, ജിമി എന്നത് മിയയുടെ ശരിയായ പേരാണ്.
പാലക്കാരനായ ജോര്‍ജിനും മിനിയ്ക്കും ജനിച്ച രണ്ടാമത്തെ പെണ്‍കുട്ടിയുടെ പേര് ജിമി ജോര്‍ജ് എന്നാണ്. ചേട്ടായിസ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കെപ്പട്ടതോടെയാണ് മിയ ആ കഥാപാത്രത്തിന്റെ പേര് സ്വീകരിച്ചത്.

2010 ല്‍ ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിലെത്തിയത്. പിന്നീട് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളില്‍ ചെറിയ കഥപാത്രങ്ങളായി എത്തി. അപ്പോഴൊക്കെ ജിമി ജോര്‍ജ് എന്ന പേരിലാണ് അറിയപ്പെട്ടത്.
നവാഗതര്‍ക്ക് സ്വാഗതം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മിയ എന്ന നടിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ്. റെഡ് വൈന്‍, മെമ്മറീസ്, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മുന്‍നിരയിലെത്തിയ മിയ അമര കാവ്യം എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











