ഹൊ ഇവന്മാരെയൊക്കെ മേയ്ക്കാന്‍ പെടുന്ന പാടേ...കണ്ടു നോക്കൂ
ഒരു ഹാസ്യ ചിത്രം കാണുമ്പോള്‍ പ്രേക്ഷകര്‍ എത്രമാത്രം ചിരിയ്ക്കുന്നുവോ അതിലേറെ തമാശ അതിന്റെ അണിയറയില്‍ നടന്നിരിയ്ക്കും. അതറിയണമെങ്കില്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണണം.
സുരാജ് വെഞ്ഞാറമൂടിനെയും നോബിയെയും ടിനി ടോമിനെയുമൊക്കെ കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. അതിന്റെ സൂചന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തന്നതാണ്. അത് തെളിയിക്കുകയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ. ഷി ടാക്‌സിയുടെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു.

കാവ്യ മാധവനും അനൂപ് മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ചിത്രീകരണത്തിനിടെ സംഭവിച്ച തമാശകളും അബദ്ധങ്ങളും കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്നുണ്ട്.
കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രം സെവന്‍ ആര്‍ട്‌സ് ആണ് തിയേറ്ററുകളിലെത്തിയ്ക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചെത്തുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ഇപ്പോള്‍ മേക്കിങ് വീഡിയോ കാണൂ...


Click it and Unblock the Notifications











