കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
കാവ്യ മാധവനും അനൂപ് മേനോനും ആദ്യമായി ഒന്നിക്കുന്ന 'ഷി ടാക്‌സി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള കാവ്യയുടെ തിരിച്ചുവരവാണ് ഷി ടാക്‌സിയില്‍.
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവയാനി എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ കാവ്യ മാധവനും ജിയോ ജോസഫ് എന്ന കഥാപാത്രമായി അനൂപ് മേനോനും എത്തുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ഗണേഷ് കുമാര്‍, പി ബാലചന്ദ്രന്‍, അന്‍സിബ ഹസന്‍, കൃഷ്ണ പ്രഭ, ഷീലു എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷം.

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
ഒന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചുവന്ന് അഭിനയിക്കുന്ന ചിത്രമാണ് ഷി ടാക്‌സി. ആ നിലയ്ക്കാണ് സിനിമ ആദ്യ നാളുകളില്‍ വാര്‍ത്തയില്‍ ഇടം പിടിച്ചത്.

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
ദേവയാനി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കാവ്യ എത്തുന്നത്. ഡോക്ടറാകാന്‍ ആഗ്രഹിച്ച കാവ്യ അച്ഛന്റെ മരണ ശേഷം ഒരു ടാക്‌സി ഡ്രൈവറായി മാറപ്പെടുകയാണ്. അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില മാറ്റമാണ് സിനിമയുടെ പ്രമേയം

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
ജിയോ ജോസ് എന്നാണ് ചിത്രത്തില്‍ അനൂപിന്റെ കഥാപാത്രത്തിന്റെ പേര്. കാവ്യ അവതരിപ്പിക്കുന്ന ദേവയാനിയുടെ കഥാപാത്രത്തെ മാറ്റുന്നത് അനൂപ് മേനോനും കൂട്ടുകാര്‍ക്കുമൊപ്പമുള്ള ഒരു യാത്രയാണ്.

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
ഒരേ ഇന്റസ്ട്രിയില്‍ വര്‍ഷങ്ങളായി ഇരുവരും ഉണ്ടെങ്കിലും ഇതാദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. നല്ല ജോഡി പൊരുത്തം ഇരുവരും തമ്മിലുണ്ടെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
സജി സുരേന്ദ്രനും അനൂപ് മേനോനും മലയാള സിനിമയിലെ മികച്ച നായക - സംവിധായക കൂട്ടുകെട്ട് എന്ന പേര് നേടിക്കഴിഞ്ഞു. ഇരുവരും ഒന്നിച്ച 'ആംഗ്രീ ബേബീസ് ഇന്‍ ലവ്' എന്ന ചിത്രം മികച്ച വിജയമായിരുന്നു.

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
അന്‍സിബ ഹസന്‍ (രൂപ പിള്ള), കൃഷ്ണ പ്രഭ (ശ്രദ്ധ), ഷീലു എബ്രഹാം (മീര മാമന്‍) എന്നിവരും മുഖ്യ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, പി ബാലചന്ദ്ര മേനോന്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍

കാവ്യയും അനൂപ് മേനോനും യാത്ര തുടങ്ങി
കൃഷ്ണ പൂജപ്പുരയാണ് കഥാ- തിരക്കഥ- സംഭാഷണം എന്നിവ നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications