'ഷി ടാക്‌സി'യില്‍ കയറണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

By Aswathi

അനൂപ് മേനോനെയും കാവ്യ മാധവനെയും താരജോഡികളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷി ടാക്‌സി. ഇന്ന്, മെയ് ഒന്നിന് ചിത്രം തിയേറ്ററുകളലെത്തുകയാണ്. ഹാസ്യത്തിന് പ്രാധന്യം നല്‍കുന്ന ചിത്രത്തെ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു. എന്താണ് ഷി ടാക്‌സ് കാണാന്‍ തിയേറ്ററില്‍ കയറണം എന്ന പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍?

കാവ്യയുടെ മടങ്ങിവരവ്

'ഷി ടാക്‌സി'യില്‍ കയറണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ മടങ്ങിവന്ന് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ഷി ടാക്‌സി. ഒരു ഷി ടാക്‌സി ഡ്രൈവറായിട്ടാണ് കാവ്യ എത്തുന്നത്. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ.

അനൂപും കാവ്യയും ഒന്നിക്കുന്നു

'ഷി ടാക്‌സി'യില്‍ കയറണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

അനൂപ് മേനോന്റെ നായികയായി പലപ്പോഴും കാവ്യ മാധവനെ വിളിച്ചിരുന്നു. അപ്പോഴൊന്നും നടിയ്ക്ക് ഡേറ്റ് ഒത്തുവന്നിരുന്നില്ല. ഇപ്പോള്‍ എല്ലാം ഒത്തുവന്നപ്പോള്‍ ഷി ടാക്‌സി എന്ന ചിത്രത്തില്‍ അത് സംഭവിച്ചു. ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി മികച്ചതാണെന്ന് ചിത്രത്തിലെ പാട്ടും ട്രെയിലറുമൊക്കെ വ്യക്തമാക്കുന്നു

വീണ്ടും സജിയും അനൂപും

'ഷി ടാക്‌സി'യില്‍ കയറണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ഇപ്പോള്‍ മികച്ചൊരു സംവിധായക-നായക കൂട്ടുകെട്ടാണ് സജി സുരേന്ദ്രനും അനൂപ് മേനോനും തമ്മില്‍. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന് മികച്ച കോമഡി എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആംഗ്രി ബേബീസ് ഇന്‍ ലവ് ആണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം

സമ്പൂര്‍ണ കോമഡി എന്റര്‍ടൈമെന്റ്

'ഷി ടാക്‌സി'യില്‍ കയറണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

സിനിമ ഒരു എന്റര്‍ടൈന്‍മെന്റാണെന്ന് വിശ്വസിക്കുന്നവരെ ഷി ടാക്‌സി ഒരിക്കലും നിരാശയായിരിക്കില്ല. റൊമാന്‍സും, കോമഡിയും ആക്ഷനും എല്ലാം കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ഷി ടാക്‌സി

മറ്റ് കാരണങ്ങള്‍

'ഷി ടാക്‌സി'യില്‍ കയറണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

കൃഷ്ണ പൂജപ്പുരയാണ് ഷി ടാക്‌സിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ഗണേഷ് കുമാര്‍, പ്രേം കുമാര്‍, നിശാന്ത് സാഗര്‍, നോബി, ഷൈജു, അന്‍സിബ ഹസന്‍, ഷീലു എബ്രഹാം, കൃഷ്ണ പ്രഭ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബിജിപാലാണ്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ചിത്രം നിര്‍മിയ്ക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X