»   » എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരുപാട് ആശയുണ്ട്, ഷീല പറയുന്നു

എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരുപാട് ആശയുണ്ട്, ഷീല പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഒരു സിനിമാ നടി എന്നതിന് പുറമേ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഷീല. ചുറ്റുപാടുകളെ ഏറെ നിരീക്ഷിക്കുകെയും പ്രതികരിക്കുകെയും ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട ഷീലാമ്മ പറയുന്നതിങ്ങനെ.

കേരളത്തിന്റെ അവസ്ഥ കാണുമ്പോള്‍, എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യണമെന്നുള്ള ആഗ്രഹമുണ്ട്. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ താന്‍ പുറത്തിറങ്ങുമ്പോള്‍, തന്റെ പ്രതികരണത്തെ ആരും വക വെയ്ക്കില്ല. അവര്‍ പറയുന്ന മറുപടി ഇങ്ങനെയായിരിക്കും നിങ്ങളുടെ സിനിമ നന്നായിട്ടുണ്ട് കൊള്ളാം കേട്ടോ. പക്ഷേ ഈ മറുപടിക്കൊണ്ട് കാര്യമില്ലല്ലോ. ഷീല പറയുന്നു. ഏഷ്യാനെറ്റുമായുള്ള ഓണം സ്‌പെഷ്യല്‍ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വ്യക്തമാക്കിയത്.

sheela

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നൊരു തോന്നലുണ്ടായപ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഒരു ചുവടവെപ്പും ആലോചിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിന്റെ കാര്യങ്ങളെല്ലാം പഠിച്ച് വന്നപ്പോഴേക്കും തനിക്കത് പറ്റില്ലെന്ന് മനസിലായെന്നും ഷീല പറയുന്നു.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പോകുന്ന എല്ലാവരും എന്തെങ്കിലുമൊക്കെ സ്വന്തം നാടിന് വേണ്ടി ചെയ്യണമെന്ന ആശക്കൊണ്ടാണ്. എന്നാല്‍ തനിക്ക് രാഷ്ട്രീയം പറ്റിയ പണിയല്ല. പക്ഷേ നാടിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള എന്റെ മോഹമാണ് ഷീല ഫാന്‍സ് അമ്മ വീട് എന്ന സംഘടനയില്‍ കൊണ്ടെത്തിച്ചതെന്നും ഷീല പറഞ്ഞു.

English summary
Sheela is an Indian film actress best known for her work in Malayalam cinema. She, along with Prem Nazir, holds the Guinness World Record for acting in the largest number of films together as heroine and hero.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam