ഷീലയും ജയഭാരതിയും വീണ്ടും വരുമ്പോള്‍
ഷീലയും ജയഭാരതിയും... ഒരു കാലത്ത് മലയാള സിനിമയെ അടക്കി വാണിരുന്ന താരറാണിമാര്‍. വെള്ളിത്തിരയെ ത്രസിപ്പിച്ചിരുന്ന ആ നായികമാര്‍ വീണ്ടും വരുന്നു. അതും ഒരുമിച്ച്, ഒരു സിനിമയില്‍.
സര്‍ സിപി എന്ന ചിത്രത്തിലൂടെയാണ് പഴയ താരറാണിമാര്‍ ഒരുമിക്കുന്നത്. ഷാജൂണ്‍ കാര്യല്‍ സംവിധാനം ചെയ്യുന്ന ജയറാം സിനിമയാണ് സര്‍ സിപി.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ഷീലയും ജയഭാരതിയും അവസാനമായി ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചത്. അമ്മ വേഷങ്ങളുമായി ഷീല സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും ജയഭാരതി വെള്ളിവെളിച്ചത്തില്‍ നിന്ന് അല്‍പം അകന്ന് നില്‍ക്കുകയാണ്.
1960 കളും 70 കളും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലമായിരുന്നു. ഈ കാലം തന്നെയായിരുന്നു ഷീലുടേയും ജയഭാരതിയുടേയും കാലം. അന്നത്തെ ഹിറ്റ് ചിത്രങ്ങളായിരുന്ന കണ്ണപ്പനുണ്ണി, കടല്‍പാലം, ശരശയ്യ, പാടുന്ന പുഴ തുടങ്ങിയവയില്‍ ഷീലയും ജയഭാരതിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
രണ്ട് പഴയകാല നായികമാര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ പക്ഷേ നായിക ഹണിറോസ് ആണ്. എ സുരേഷ് ബാബുവാണ് കഥയും തിരക്കഥയും. മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍.
ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സര്‍ സിപി എന്നാണ് വിവരം. ഷീല സിനിമയില്‍ തിരിച്ചെത്തിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ജയഭാരതിയെ സംബന്ധിച്ച് ഇത് ഒരു തിരിച്ചുവരവ് തന്നെ ആയിരിക്കും. 2003 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒന്നാമനിലാണ് ജയഭാരതി അവസാനം അഭിനയിച്ചത്.


Click it and Unblock the Notifications











