മദ്യപിച്ച് തല്ലുന്ന ഭര്‍ത്താവിന്റെ കാലൊടിയ്ക്കണം: ഷീല
മദ്യപിച്ച് തല്ലാന്‍ വരുന്ന ഭര്‍ത്താക്കന്മാരെ ഇരുമ്പുവടികൊണ്ട് അടിച്ച് കാലൊടിയ്ക്കണമെന്ന് മുതിര്‍ന്ന നടി ഷീല. ഭര്‍ത്താവ് അടിയ്ക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാതെ തിരിച്ചു തല്ലണമെന്നാണ് ഷീല പറഞ്ഞിരിക്കുന്നത്. ജനസേവ സ്ത്രീ രക്ഷാസമിതി സമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഷീല സ്ത്രീകളോട് മര്‍ദ്ദനത്തിനെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തത്.
മര്‍ദ്ദിയ്ക്കുന്ന ഭര്‍ത്താവിനെ ഒറ്റയ്ക്ക് തിരിച്ചടിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത താമസിക്കുന്ന സ്ത്രീകളെക്കൂടി വിളിച്ച് ചേര്‍ത്ത് തല്ലണം. മദ്യപിച്ച് ഭാര്യമാരെ മര്‍ദ്ദിയ്ക്കുന്ന ഭര്‍ത്താക്കന്മാരെ തല്ലാനായി ഒരു കൂട്ടായ്മയുണ്ടാക്കണം. ഇതിനായി ഇരുമ്പുവടികരുതണം. അടിവാങ്ങിക്കഴിയാനുള്ളവരാകരുത് സ്ത്രീകള്‍. മദ്യമാണ് പ്രശ്‌നമെങ്കില്‍ ബാറുകളും മദ്യഷാപ്പുകളും അടപ്പിക്കണം. അതിനും സ്ത്രീകളാണ് മുന്‍കയ്യെടുക്കേണ്ടത്- ഷീല പറഞ്ഞു.

മദ്യലഹരിയിലാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞ് ഭര്‍ത്താക്കന്മാര്‍ രക്ഷപ്പെടുകയാണ് പതിവ്. പൊലീസും ഇക്കാര്യത്തില്‍ നടപടിയൊന്നും എടിക്കില്ല. പുരുഷനില്ലെങ്കിലും സ്ത്രീയ്ക്ക് ജീവിയ്ക്കാം. സ്വന്തം ശക്തി തിരിച്ചറിയണം എന്നുമാത്രം. സ്ത്രീരക്ഷയ്ക്ക് പഞ്ചായത്തുകള്‍ തോറും അമ്മവീടുകള്‍ ഉണ്ടാകണമെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ഷീല പറഞ്ഞു.


Click it and Unblock the Notifications











