»   » നിര്‍മ്മാതാവ് സമ്മതിച്ചില്ല; നെഞ്ച് പൊട്ടുന്ന വേദന കടിച്ചമര്‍ത്തി ഷീല ചിരിച്ചുകൊണ്ട് അഭിനയിച്ചു....

നിര്‍മ്മാതാവ് സമ്മതിച്ചില്ല; നെഞ്ച് പൊട്ടുന്ന വേദന കടിച്ചമര്‍ത്തി ഷീല ചിരിച്ചുകൊണ്ട് അഭിനയിച്ചു....

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയോട് അഭിനേതാക്കള്‍ക്കുള്ള ഉത്തരവാദിത്വം എത്രമാത്രമാണെന്ന് കണ്ട് പഠിക്കേണ്ടത് മുതിര്‍ന്ന അഭിനേതാക്കളില്‍ നിന്നാണ്. ലക്ഷങ്ങളും കോടികളും ഒരുപാട് പേരുടെ അധ്വാനവുമാണ് ഒരു സിനിമ.

മമ്മൂട്ടിയോട് പക്ഷപാതം കാണിച്ച വിശ്വംഭരന് തെറ്റി, മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരുന്നു: ഷീല

ഏഴു സുന്ദര രാത്രികള്‍ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഓരോ മലയാളിയും അത് ആസ്വദിയ്ക്കും. എന്നാല്‍ ആ ഗാന രംഗത്ത് അഭിനയിച്ച ഷീലയ്ക്ക് അതിന് സാധിയ്ക്കില്ല. അതിന് പിന്നിലൊരു വേദനയുടെ കഥയുണ്ട്.

അശ്വമേധത്തിലെ പാട്ട്

നിത്യ ഹരിത നായകന്‍ പ്രേം നസീറിം ഷീലയും സത്യനും തകര്‍ത്തഭിനയിച്ച അശ്വമേധം എന്ന ചിത്രത്തിലെ ഗാനമാണ് ഏഴ് സുന്ദര രാത്രികള്‍. വിന്‍സെന്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചേച്ചയ്ക്ക് സുഖമില്ല...

ഈ പാട്ടിന്റെ ചിത്രീകരണത്തിന് തൊട്ടു മുന്‍പാണ് മൂത്ത സഹോദരി ശരണ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ഷീല അറിയുന്നത്. ഷീലയ്ക്ക് അത് വലിയ ഷോക്കായിരുന്നു. ചേച്ചിയും ഷീലയും കൂട്ടുകാരെ പോലെയാണ്...

നിര്‍മാതാവിനോട് ചോദിച്ചപ്പോള്‍

ഷൂട്ടിങ് മാറ്റിവയ്ക്കാന്‍ പറ്റുമോ എന്ന് നിര്‍മാതാവിനോട് ചോദിച്ചപ്പോള്‍, നഷ്ടങ്ങളുടെ ഒരു നീണ്ട ലിസ്റ്റായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒടുവില്‍ വേദന മുഴുവന്‍ ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് ഷീല അഭിനയിച്ചു.

ചേച്ചി പോയി...

ചിത്രീകരണം പൂര്‍ത്തിയാക്കി ഷീല ആശുപത്രിയിലേക്ക് കുതിച്ചു. എന്നാല്‍ ഷീല എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ചേച്ചി യാത്രയായിരുന്നു. ട്യൂബല്‍ പ്രെഗ്നന്‍സിയായിരുന്നു മരണകാരണം.

ആ പാട്ട്

ഇതാ, ഷീല ഉള്ളില്‍ വേദന കടിച്ചമര്‍ത്തി അഭിനയിച്ച ആ ഗാന രംഗം... കാണൂ..

English summary
Sheela's emotional story behind the song shoot in Aswamedham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam