Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന് നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല
നിര്‍മ്മാതാക്കളുടെ സംഘടന ഷെയന്‍ നിഗമിന് ഏര്‍പ്പെടുത്തിയ വിലക്കിനെ എതിര്‍ത്ത് നിരവധി പേരായിരുന്നു നേരത്തെ രംഗത്തെത്തിയിരുന്നത്. നടന്റെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരമൊരു തീരുമാനം സംഘടന എടുത്തതെന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളെല്ലാം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയതോടെ നടന് പിന്തുണ വര്‍ദ്ധിച്ചിരുന്നു.
നേരത്തെ വെയില്, കുര്‍ബാനി തുടങ്ങിയ സിനിമകള്‍ ഉപേക്ഷിച്ച് ഷെയ്ന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. തുടര്‍ന്ന് നടന്റെ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് താരസംഘടനയായ അമ്മ അടക്കമുളളവര്‍ രംഗത്തെത്തുകയായിരുന്നു. ഷെയ്നുമായുളള വിഷയത്തില്‍ പ്രശ്ന പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്ന് അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുളള ശ്രമങ്ങളിലാണ് താരസംഘടനയുളളത് എന്നറിയുന്നു. ഇതിനായി എത്രയും പെട്ടെന്ന് കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞ ദിവസം അമ്മ സംഘടന ഷെയ്ന് നിഗത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഷെയ്ന് നിഗം വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് നടി ഷീലയും രംഗത്തെത്തിയിരുന്നു. 23 വയസുളള കൊച്ചു പയ്യനാണ്, ഷെയ്നിനെ വിലക്കാന്‍ പാടില്ലെന്നാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഷീല പറഞ്ഞത്.

സിനിമയില്‍ ആരെയും വിലക്കുന്നതിനോട് തനിക്ക് യോജിപ്പിലെന്നും ഷീല പറഞ്ഞു. ഷെയ്നിനെക്കുറിച്ചുളള ആരോപങ്ങള്‍ ശരിയാണോ എന്നറിയില്ല. ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോയെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഷീല ചോദിച്ചു. സിനിമാ സെറ്റില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല.

പഴയകാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സിനിമ പൂര്‍ത്തിയാക്കാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നുവെന്നും ഷീല പറയുന്നു. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നു എന്നും പരിപാടിയില്‍ ഷീല പറഞ്ഞു.

നേരത്തെ മലയാളത്തിലെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഷെയ്ന് നിഗത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. ഒരാളുടെ തൊഴില്‍ ഇല്ലാതാക്കാനുളള അധികാരം ആര്‍ക്കുമില്ലെന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. ഷെയ്നുമായുളള ചര്‍ച്ചയ്ക്ക് ശേഷം അമ്മ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. നിലവില്‍ അജമീര്‍ യാത്രയിലാണ് ഷെയ്ന് നിഗമുളളത്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍! സുരേഷ് ഗോപിയെക്കുറിച്ച് ഉണ്ണി മുകുന്ദന്,വീഡിയോ

നടന് തിരിച്ചെത്തിയ ശേഷമായിരിക്കും ചര്‍ച്ചകള്‍ നടക്കുക. നേരത്തെ ഷെയിന്‍ അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രശ്നപരിഹാര ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. വെയില്,കുര്‍ബാനി തുടങ്ങിയ നിര്‍ത്തിവെച്ച സിനിമകളില്‍ ഷെയിന്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് നടന്റെ ഉമ്മ സുനില അറിയിച്ചിരുന്നു. അതേസമയം നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും വീട്ടുവിഴ്ചയുണ്ടാകണമെന്നും സുനില ആവശ്യപ്പെട്ടിരുന്നു.
അന്ന് എല്ലാവരും കൂടി ഔട്ടാക്കിയേ എന്ന് പറഞ്ഞ് മമ്മൂട്ടി സങ്കടപ്പെട്ടു: തുറന്നുപറഞ്ഞ് ഗായത്രി അശോക്