മനസ്സിനക്കരെയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളെ ലഭിച്ചില്ലേ? ഷീല മനസ്സ് തുറക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഷീല. ഇന്നും സിനിമയില്‍ സജീവമാണ് ഈ താരം. പ്രേംനസീറിനൊപ്പം 130 സിനിമകളിലായിരുന്നു അവര്‍ അഭിനയിച്ചത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരു താരജോഡിക്കും കഴിഞ്ഞിട്ടില്ല. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയസാധ്യതയുള്ളതും ശക്തമായതുമായ കഥാപാത്രമായിരുന്നു ഇത്. ഈ സിനിമയ്ക്ക് ശേഷം പല സംവിധായകരും നിര്‍മ്മാതാക്കളും ചെറിയ വേഷം തന്ന് തന്നെ പറ്റിച്ചുവെന്ന് ഷീല പറയുന്നു. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് താന്‍ ഒരുപാട് കാര്യങ്ങള്‍ ചോദിക്കാറുണ്ടെന്നും അവര്‍ പറയുന്നു. . മധു എസ് കുമാറിന്റെ സിനിമയായ എ ഫോര്‍ ആപ്പിളിലെ പാട്ടുകള്‍ പുറത്തിറക്കുന്നതിനിടയില്‍ സംസാരിക്കുകയായിരുന്നു ഷീല.

തന്റെ കഥാപാത്രത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന തരത്തിലാണ് അവര്‍ കഥ പറയുന്നത്. എന്നാല്‍ അത് വെറും പറച്ചിലായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. അത്തരത്തില്‍ ചില സംവിധായകരും നിര്‍മ്മാതാക്കളും തന്നെ പറ്റിച്ചിട്ടുണ്ട്. ഇപ്പോ മധുവിനോട് കഥയെക്കുറിച്ചൊന്നും താന്‍ ചോദിച്ചില്ലെന്നും മധുവിന് വേണ്ടി താന്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷീല പറയുന്നു. സെറ്റിലെത്തിയതിന് ശേഷമാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് പോലും ചോദിച്ചത്. സുദര്‍ശനെപ്പോലൊരു നിര്‍മ്മാതാവിനെ കിട്ടിയത് മധുവിന്റെ ഭാഗ്യമാണെന്നും അവര്‍ പറയുന്നു. ഒരു കാര്യത്തിലും അദ്ദേഹത്തിന് ആശങ്കയില്ല. മധു എസ് കുമാര്‍ സംവിധാനം ചെയ്യുന്ന എ ഫോര്‍ ആപ്പിള്‍ നിര്‍മ്മിക്കുന്നത് സുദര്‍ശനാണ്. നിര്‍മ്മാതാവിനെയും സംവിധായകനെയും കുറിച്ച് വാചാലയാവുകയാണ് താരം.
സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഭയങ്കര സന്തോഷമാണെന്നും ഷീല പറയുന്നു. വീട്ടിലുള്ളത് പോലൊരു ഫീലിംഗുണ്ടാവും. ആ ഒരു ഫീലാണ് സുദര്‍ശന്റെ പടത്തിലും. ഭയങ്കര സന്തോഷമായിരുന്നു. കുടുംബത്തിലൊരാളെപ്പോലെയാണ് എല്ലാവരും ഇടപെട്ടത്. പിഎറ് മാത്യൂസിന്റെ പ്രണയത്തിന്റെ കൈപ്പുസ്തകമെന്ന നോവലൈറ്റിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയാണ് എ ഫോര്‍ ആപ്പിള്‍. ജൂണിലാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications











