നടിയോട് ലിഫ്റ്റിൽവെച്ച് മോശമായി പെരുമാറി!! ദിവ്യ പറഞ്ഞതിന് ഞാൻ സാക്ഷി, പിന്തുണയുമായി ശീതൾ ശ്യം

ദിവ്യ പറഞ്ഞതിന് ഞാൻ സാക്ഷി, പിന്തുണയുമായി ശീതൾ ശ്യം

By Suchithra Mohan

മീടു ക്യാപെയ്നുകൾ ഇന്ത്യയിൽ ശക്തി തെളിയിക്കുകയാണ്. പ്രതിദിനം നിരവധി ചലച്ചിത്ര പ്രവർത്തകരാണ് തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്ന കഥകളുമായി രംഗത്തെത്തുന്നത്. ഹോളിവുഡിൽ രൂപം കൊണ്ട മീടൂ ഇപ്പോൾ ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും സജീവമാകുകയാണ്.

ബോളിവുഡിലും തെന്നിന്ത്യയിലും ശക്തി സജീവമായിരിക്കുന്ന മീടുവിന്റെ ചലനങ്ങൾ മലയാള സിനിമയിലും ഉണ്ടായിട്ടുണ്ട്. ആദ്യം നടൻ മുകേഷിനെതിരെ ടെലിവിഷൻ പ്രവർത്തക ടെസ്സ് ജോസഫ് രംഗത്തെത്തിയിരുന്നു. അതിന്റെ തീയും പുകയും മാറുന്നതിനു മുൻപ് തന്നെ നടൻ അലൻസിയാറിനെതിരെ നടി ദിവ്യ ഗോപിനാഥും രംഗത്തെത്തിയത്. എന്നാൽ മുകേഷിന്റെ കാര്യം പോലെയല്ല അലൻസിയാറിന്റെ . നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിത ഗുരുതര ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം രംഗത്തെത്തിയിട്ടുണ്ട്.

താൻ ദൃക്സാക്ഷി

താൻ ദൃക്സാക്ഷി

അലൻസിയാർ സിനിമ ലൊക്കേഷനിൽവെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ശീതൾ ശ്യാം. നടി ദിവ്യ ഗോപിനാഥന്റെ മീ ടൂ വെളിപ്പെടുത്തലിനു പിന്നാലെയാണ് സംഭവം ശരിവെച്ച് ശീതൾ രംഗത്തെത്തിയിരിക്കുന്നത്. ആ സിനിമയിൽ തനിയ്ക്കും വേഷമുണ്ടായിരുന്നുവെന്ന് ശീതൾ കൂട്ടിച്ചേർത്തു.

  സെറ്റിൽ എത്തുന്നത് മദ്യപിച്ച്

സെറ്റിൽ എത്തുന്നത് മദ്യപിച്ച്

പലപ്പോഴും സെറ്റിൽ മദ്യപിച്ചായിരിക്കും ഇദ്ദേഹം എത്തുന്നത്. കൂടാതെ ഈ സിനിമയിലെ മറ്റൊരു നടിയോടും അലൻസിയാർ ലിഫ്റ്റിൽവെച്ച് മോശമായി പെരുമാറിയിരുന്നു. എന്നാൽ ആ സഹചര്യം മറി കിടക്കാൻ അന്ന് അവർക്ക് കഴിഞ്ഞിരുന്നെന്നും ശീതൾ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സംവിധായകനും അലൻസിയാറിനെതിരെ രംഗത്തെത്തിയിരുന്നു.

 തിയേറ്ററിൽ സ്ത്രീയോട്  മോശമായി പെരുമാറി

തിയേറ്ററിൽ സ്ത്രീയോട് മോശമായി പെരുമാറി

തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രം കാണാൻ സെറ്റിലുളളവർ ഒരുമിച്ചായിരുന്നു തിയേറ്ററിൽ പോയിരുന്നത്. അന്നും അലൻസിയാർ മദ്യ ലഹരിയിലായിരുന്നു. അടുത്തിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശീതൾ ശ്യാം വെളിപ്പെടുത്തി. അപ്പോഴാണ് ദിവ്യയോടുള്ള അയാളുടെ സമീപനം ഞങ്ങൾ അറിഞ്ഞത്. അതേ സെറ്റിലുള്ള മറ്റൊരു കുട്ടിയോടുള്ള അലൻസിയാറിന്റെ നോട്ടവും ശരിയായിരുന്നില്ല. ധൈര്യമായി തുറന്നു പറയാൻ കാണിച്ച ദിവ്യയുടെ ധൈര്യം അഭിനന്ദനാർഹമാണെന്നും ശീതൾ പറഞ്ഞു.

നിരവധി പരാതികൾ

നിരവധി പരാതികൾ

നടി ദിവ്യ ഗോപിനാഥ് മാത്രമല്ല നിരവധി താരങ്ങളും അലൻസിയാറിനെതിരെ പരാതി ഉയർത്തിയിരുന്നെന്ന് ആഭാസം സിനിമയുടെ സംവിധായകൻ ജൂബിത് നമ്രാടത്ത്.താക്കീത് ചെയ്തതിന് ശേഷം അലൻസിയർ സെറ്റിൽ മോശമായാണ് പെരുമാറിയതെന്നും ജൂബിത് പറഞ്ഞു. സംഭവമറിഞ്ഞപ്പോൾ അലൻസിയറെ താക്കീത് ചെയ്തു. എന്നാൽ അതിന് ശേഷം സെറ്റിൽ മദ്യപിച്ച് വരുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങൾ 100 ശതമാനം സത്യമാണെന്നും ജൂബിത് പറയുന്നു. ദിവ്യയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം അലൻസിയർ ഫോണിൽ വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചുവെന്നും ജൂബിത് വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X