ശേഖര്‍ മേനോന്റെ വില്ലന്‍ ലുക്ക് വൈറലാകുന്നു

By Lakshmi

ഒരുപാട് പ്രത്യേകതകളുമായിട്ടാണ് ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം എത്താന്‍ പോകുന്നത്. നായകനായ മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കും സ്‌റ്റൈലുമെല്ലാം ചിത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. അതുപോലെതന്നെ പ്രധാനമാണ് ചിത്രത്തിലെ വില്ലന്‍ വേഷവും.

മലയാളത്തിന്റെ സ്വന്തം തടിയന്‍ ശേഖര്‍ മേനോനാണ് ഗ്യാങ്‌സ്റ്ററില്‍ മമ്മൂട്ടിയുടെ വില്ലനെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പഞ്ഞിക്കെട്ടുപോലുള്ള ശരീരവും കുട്ടികളുടേതുപോലുള്ള മുഖവുമുള്ള ശേഖര്‍ എങ്ങനെ ഒരു വില്ലനാകും എന്നു ചോദിച്ചാല്‍, അതിന് ഗ്യാങ്‌സ്റ്റര്‍ തന്നെയായിരിക്കും ഉത്തരം.

Shekhar Menon's Gangster look goes viral


സുന്ദരന്മാരും നിഷ്‌കളങ്ക ലുക്കുള്ളവരും ക്രൂരന്മാരായ വില്ലന്മാരായി പ്രേക്ഷകരെ കയ്യിലെടുക്കുക സിനിമയില്‍ പതിവാണ്. അതുകൊണ്ടുതന്നെ ശേഖര്‍ എങ്ങനെ മികച്ച വില്ലനാവുമെന്നകാര്യത്തില്‍ സംശയത്തിന് സ്ഥാനമില്ല.

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ ലുക്കുകള്‍ ഇപ്പോഴും നെറ്റില്‍ തരംഗമാണ്. ഇതിനിടെ ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഖറിന്റെ വില്ലന്‍ ലുക്കും നെറ്റില്‍വൈറലായി പടരുകയാണ്.

മൊട്ടത്തലയുമായി നീളന്‍ കുപ്പായവുമിട്ട് ഫോണില്‍ സംസാരിക്കുന്ന ശേഖറിന്റെ ചിത്രമാണ് ആഷിക് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തായാലും ലുക്കില്‍ ശേഖര്‍ കലക്കിയിട്ടുണ്ടെന്നുള്ള കാര്യം പറയാതിരിക്കാനാവില്ല. ബാക്കി വില്ലനായുള്ള പ്രകടനത്തിന്റെയും മറ്റും കാര്യം ഗ്യാങ്‌സ്റ്റര്‍ തിയേറ്ററിലെത്തിക്കഴിഞ്ഞ് നമുക്ക് വിലയിരുത്താം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X