അനൂപിന്റെ വധുവിന്റെത് രണ്ടാം വിവാഹം; ഷേമ ശത കോടീശ്വരി
കോഴിക്കോട്: നടന്‍ അനൂപ് മേനോന്‍ വിവാഹം കഴിക്കാനിരിക്കുന്ന ഷേമയുടേത് രണ്ടാം വിവാഹം. ഉന്നത വ്യവസായ കുടുംബത്തിലെ അംഗമായിരുന്നു ഷേമയുടെ ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം കോടിക്കണക്കിന് രൂപയുടെ അവകാശികൂടിയാണ് കൊല്ലം പത്തനാപുരം സ്വദേശിയായ ഷേമ.
കഴിഞ്ഞദിവസമാണ് ഷേമയുടെയും അനൂപ് മേനോന്റെയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്ത അനൂപ് തന്റെ ഫേസ്ബുക്കിലൂടെ സ്ഥിതീകരിക്കുകയും ചെയ്തു. പ്രണയമാണെന്ന് പറയാന്‍ പറ്റില്ലെങ്കിലും അഞ്ചു വര്‍ഷത്തോളമായി ഷേമ അനൂപിന്റെ സുഹൃത്താണ്. സിനിമയ്ക്ക് പുറത്തുള്ള ഒരാളായിരിക്കും തന്റെ വധുവെന്ന് അനൂപ് അടുത്തിടെ പറയുകയും ചെയ്തിരുന്നു.

കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി ഗംഗാധരന്‍ നായരുടേയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഷേമ കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടേയും പരേതയായ ലില്ലി അലക്‌സാണ്ടറുടേയും മകളാണ്. വിവാഹിതരാകാനുള്ള ആഗ്രഹം ഇരുവരും വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലോചിച്ചാണ് തീയതി നിശ്ചയിച്ചത്. ഡിസംബര്‍ 27നാണ് ഇരുവരുടെ വിവാഹം.
ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അവതാരകനായെത്തിയ അനൂപ് പിന്നീട് സീരിയലുകളില്‍ സജീവമാവുകയും അതുവഴി സിനിമയിലെത്തുകയുമായിരുന്നു. ആദ്യ സിനിമ വിനയന്റെ കാട്ടുചെമ്പകമായിരുന്നെങ്കിലും തിരക്കഥ യെന്ന സിനിമയാണ് അനൂപിന് താരപരിവേഷം നല്‍കിയത്. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ അനൂപ് ഒരുപിടി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തു.


Click it and Unblock the Notifications











