ശരീരപ്രദര്‍ശനവുമായി സണ്ണിയും ഷെര്‍ലിന്‍ ചോപ്രയും വരുന്നു
ബോളിവുഡിലെ ഗഌമര്‍ നടിമാരെല്ലാം ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാഗിണി എംഎംഎസ് ടുവിലൂടെ യുവാക്കളുടെ നെഞ്ചിടിപ്പേറ്റിയ സണ്ണി ലിയോണ്‍ വടകറി എന്ന ചിത്രത്തിലൂടെ തമിഴിലേക്കു വരികയാണ്. ജയ് ആണ് നായകന്‍. സ്വാതി റെഡ്ഡിയാണ് ജയ് യുടെ
നായിക. ചിത്രത്തില്‍ അതീവ ഗഌമറുമായിട്ടാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് വസ്ത്രം കുറവാണെന്നര്‍ഥം.
സെക്‌സ് സിനിമകളിലൂടെ പ്രശസ്തയായ സണ്ണി ലിയോണ്‍ മര്‍ഡര്‍ ടുവിലൂടെയാണ് ബോളിവുഡില്‍ പ്രശസ്തയാകുന്നത്. ആ ചിത്രത്തില്‍ ഏറ്റവും കുറച്ചു വസ്ത്രവുമായിട്ടാണ് സണ്ണി അഭിനയിച്ചിരുന്നത്. റിലീസ് ചെയ്ത ആദ്യ വാരം തന്നെ കോടികള്‍ ലാഭമുണ്ടാക്കിയ ചിത്രമായിരുന്നു സണ്ണിയുടെ രാഗിണി എംഎംഎസ് ടു. ഏതായാലും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ തനിക്കൊന്നും മറയ്ക്കാനില്ലെന്ന നിലപാടിലാണ് സണ്ണി ലിയോണ്‍.

കാമസൂത്രയിലൂടെ പ്രശസ്തയായ ഷെര്‍ലിന്‍ ചോപ്ര മലയാളത്തിലാണ് അഭിനയിക്കുന്നത്. ഷാജിയെം സംവിധാനം ചെയ്യുന്ന ബാഡ് ഗേള്‍ എന്ന ചിത്രത്തിലൂടെയാണ് ഷെര്‍ലിന്‍ മലയാളി യുവാക്കളെ ആവേശം കൊള്ളിക്കാന്‍എത്തുന്നത്. ഫാഷന്‍ രംഗത്തെ കഥ പറയുന്ന ചിത്രത്തില്‍ പ്രിയാശര്‍മ മോഡലിനെയാണ് ഷെര്‍ലിന്‍ അവതരിപ്പിക്കുന്നത്.
ചെന്നൈയിലാണ് ചിത്രീകരണം. ത്രികോണ പ്രണയമാണ് ഷാജിയെം അവതരിപ്പിക്കുന്നത്. മിസ് ലേഖാ തരൂര്‍ കാണുന്നത് എന്ന ചിത്രമാണ് ഷാജി തൊട്ടമുന്‍പ് ചെയ്തത്. മീരാജാസ്മിന്‍ അഭിനയിച്ച ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായിരുന്നു. ഇതേതുടര്‍ന്നാണ് ഗഌമര്‍ വിഷയവുമായി വരാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.


Click it and Unblock the Notifications











