ഷാജിയെം ചിത്രത്തിലൂടെ ഷെര്‍ലിന്‍ മലയാളത്തിലേയ്ക്ക്
രൂപേഷ് പോളിന്റെ കാമസൂത്ര എന്ന ത്രിഡി ചിത്രത്തില്‍ അഭിനയിച്ചതോടെ കൂടുതല്‍ പ്രശസ്തയാവുകയും പുതിയ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്ത ഹോട്ട് താരം ഷെര്‍ളിന്‍ ചോപ്ര തെന്നിന്ത്യയിലേയ്‌ക്കെത്തുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ഷെര്‍ലിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം. ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം ചിത്രത്തിനായി ഷെര്‍ലിന്‍ ഒരു പാട്ട് കൂടി പാടുന്നുണ്ടെന്നതാണ് പുതിയ വാര്‍ത്ത.
സംവിധായകന്‍ ഷാജിയെം ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മല്ലിക മലയാളത്തിലും തമിഴിലുമെത്തുന്നത്. ചിത്രത്തിനായി ഷെര്‍ലിന്‍ പാടുന്ന പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞുവെന്ന് ഷാജിയെം പറയുന്നു.
ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും വരികളുള്ള ഗാനമാണിത്. ഇതില്‍ ഇംഗ്ലീഷിലുള്ള ഭാഗങ്ങളാണ് ഷെര്‍ലിന്‍ പാടിയിരിക്കുന്നത്. ഇംഗ്ലീഷിലുള്ള വരികള്‍ക്ക് അല്‍പം സെന്‍ഷ്വല്‍ ഫീല്‍ ആവശ്യമുണ്ടായിരുന്നു. ഷെര്‍ലിന്‍ അങ്ങനെതന്നെ മനോഹരമാക്കിയാണ് അത് പാടിയിരിക്കുന്നത്- ഷാജിയെം പറയുന്നു.

ശ്രീ മുരളിയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷെര്‍ലിന്‍ പാടിയിരിക്കുന്ന പാട്ടിലെ മലയാളം, തമിഴ് ഭാഗങ്ങള്‍ റിയാലിറ്റിഷോ വിജയിയായി എത്തിയ ഐശ്വര്യ മജുംദാറാണ് പാടുന്നതെന്നും ഷാജിയെം അറിയിച്ചു.
ചിത്രത്തിലെ കഥാപാത്രത്തിന് ഇന്‍ഡ്രൊഡക്ഷന്‍ കൊടുക്കുന്ന ഗാനമാണിത്. വളരെ ഫാസ്റ്റായ ഒരു ഗാനം കൂടിയാണ് ഷെര്‍ലിനും ഐശ്വര്യയും ആലപിക്കുന്നത്. ഇതിന് മുമ്പ് ബാഡ് ഗേള്‍ എന്ന സംഗീത ആല്‍ബത്തില്‍ ഷെര്‍ലിന്‍ പാടിയിട്ടുണ്ട്.


Click it and Unblock the Notifications











