'ബാഡ് ഗേളായി' ഷെര്‍ലിന്‍ മലയാളത്തില്‍
അന്യഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള നായികമാരുടെ ഒഴുക്ക് തുടരുന്നു. ഒടുവിലിതാ കാമസൂത്ര എന്ന ചിത്രത്തിലൂടെ വിവാദ നായികയെന്ന് പേരെടുത്ത ഷെര്‍ലിന്‍ ചോപ്രയും.
ബാഡ് ഗേള്‍ എന്ന ഇമേജാണ് ഇപ്പോള്‍ ഷെര്‍ലിന് സിനിമാ ലോകത്തുള്ളത്. ആ ഇമേജ് തന്നെയാണ് മലയാളത്തിലും വിഷയം. ഷാജിയെം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും അത് തന്നെ, ബാഡ് ഗേള്‍.

മലയാളമടക്കം മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ഫാഷന്‍ മോഡല്‍ രംഗത്തെ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് ജൂണ്‍ മാസങ്ങളിലായി ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ചിത്രീകരണം നടക്കും.
ചിത്രത്തിന്റെ പ്രചാരണത്തിനായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ ഷാജിയെമ്മിനൊപ്പം ഷര്‍ലിന്‍ ചോപ്രയും പങ്കടുത്തു. ഫാഷന്‍ ഷോകളുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടി തുടങ്ങിയതും ഒരു ഫാഷന്‍ ഷോയോടു കൂടിയാണ്. സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് ഷേര്‍ലിന്‍ പറഞ്ഞു
പ്ലേബോയ് മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ചിത്രങ്ങളാണ് ഷെര്‍ലിന്‍ ചോപ്രയെ ആദ്യം വാര്‍ത്തകളില്‍ നിറച്ചത്. പിന്നാലെ കാമ സൂത്ര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷെര്‍ലിന്‍ പുറത്തുവിട്ട നഗ്നചിത്രങ്ങളും മറ്റും ചര്‍ച്ചയായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ സംവിധായകനും ഷെര്‍ലിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വാര്‍ത്തയായി.


Click it and Unblock the Notifications











