മുളയിലെ നുളളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടിയോ! നീരജ് മാധവിനോട് ഷിബു ജി സുശീലന്‍
നടന്‍ നീരജ് മാധവിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് മലയാള സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വളര്‍ന്നുവരുന്ന നടന്മാരെ മുളയിലെ നുളളാന്‍ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാളത്തിലുണ്ടെന്നാണ് നീരജ് ആരോപിച്ചിരുന്നത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെയാണ് നീരജ് മാധവ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താന്‍ നേരിട്ട അവണനയെക്കുറിച്ച് നീരജ് തുറന്നെഴുതിയത്.

അതേസമയം നീരജിന്റെ പോസ്റ്റിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. നീരജ് മാധവ് വിഷയത്തില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലനും രംഗത്തെത്തിയിരുന്നു. മുളയിലെ നുളളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ നീരജ് മാധവിന് പേടിയോ? അതോ മറവിയോ എന്ന് ഷിബു ജി സുശീലന്‍ ചോദിക്കുന്നു. പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥയാണെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കുറിച്ചു.
Recommended Video
ഷിബു ജി സുശീലന്റെ വാക്കുകളിലേക്ക്; താങ്കള്‍ ഒരു ആണല്ലേ. മുളയില്‍ നുളളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ. അതോ മറവി ഉണ്ടോ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ മൊത്തത്തില്‍ അല്ലല്ലോ. നീരജിനെ നുളളിയത്. അപ്പോള്‍ സത്യസന്ധയോടെ ആണത്തതോടെ പേര് പറയുക. അതാണ് വേണ്ടത്.
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്‌നീഷ്യന്മാരെയും നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുളളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം. സത്യസന്ധമായി പേര് തുറന്നുപറയുക. താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥയാണ്. അത് ഒരിക്കലും ശരിയല്ല. 2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട്. ഷിബു ജി സുശീലന്‍ കുറിച്ചു.
അതേസമയം ഫേസ്ബുക്ക് പരാമര്‍ശത്തിന് പിന്നാലെ അമ്മ സംഘടനയ്ക്ക് നീരജ് മാധവ് കത്തയച്ചിരുന്നു. ഫേസ്ബുക്കിലൂടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്‍കിയ കത്തിലും നടന്‍ ആവര്‍ത്തിച്ചു. ആരുടെയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്. വിഷയത്തില്‍ ചര്ച്ച ആവശ്യപ്പെട്ട ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് ബി ഉണ്ണികൃഷ്ണന്‍ കത്തയച്ചിരുന്നു.


Click it and Unblock the Notifications