ആം ആദ്മിയില്‍ ലാലും ശ്രീനിവാസനും
ഇന്ത്യന്‍ രഷ്ട്രീയത്തില്‍ ഒറ്റ തിരഞ്ഞെടുപ്പുകൊണ്ട് ചരിത്രം മാറ്റിയ പാര്‍ട്ടിയാണ് ആം ആദ്മി. പാര്‍ട്ടിയുടെ ആശയവും നടപടികളും ദില്ലിയിലും ഇന്ത്യയില്‍ തന്നെയും പടര്‍ന്ന് പിടിച്ചത് പെട്ടന്നാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടാതെ സാമൂഹിക സാംസ്‌കാരിക ചലചിത്ര മേഖലയില്‍ നിന്നുള്ളവര്‍ പലരും ആം ആദ്മിയിലേക്ക് ചേക്കേറുകയും പാര്‍ട്ടിയെ പ്രശംസിക്കുകയും ചെയ്തു.
ഇപ്പോഴിതാ ശ്രീനിവാസനും ലാലും ആം ആദ്മിയില്‍. പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്ത് തിരഞ്ഞെടുപ്പിന് ഒന്ന് മത്സരിക്കാനൊന്നുമല്ല. ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ആം ആദ്മിയിലാണ് ലാലും, ശ്രനീവാസനും മെമ്പര്‍ഷിപ്പെടുത്തിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച പാര്‍ട്ടിയുടെ പേരില്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഷിബു തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.

ശ്രീനിവാസനെയും ലാലിനെയും കൂടാതെ ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. 2013ലെ അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നോര്‍ത്ത് 24 കാതം, ഒടുവില്‍ ഓം ശാന്തി ഓശാന എന്നീ വിജയ ചിത്രങ്ങള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ആം ആദ്മിയും നിര്‍മിക്കുന്നത്. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.


Click it and Unblock the Notifications