മഞ്ജു വാര്യറിന് വെല്ലുവിളിയുമായി 'ഷിബു', ജനപ്രിയ നായകന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു!
Recommended Video

സിനിമ തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ താരങ്ങളോടുള്ള ഇഷ്ടവും ആരാധനയും തുടങ്ങിയതാണ് പലരും. തങ്ങളുടെ ഇഷ്ടനായകന്റെയോ നായികയുടെയോ സിനിമ കണ്ട് കൈയ്യടിക്കാത്തവരും സന്തോഷിക്കാത്തവരും വിരളമാണ്. ഇഷ്ടതാരത്തിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ അപൂര്‍വ്വമാണ്. പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും ഉള്ളില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും.
കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് തികച്ചും അര്‍ഹനാണെന്ന് താനെന്ന് മോഹന്‍ലാല്‍ ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്നും അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനോടുള്ള ആരാധകരുടെ ഇഷ്ടമാണ് മോഹന്‍ലാല്‍ എന്ന സിനിമയില്‍ കണ്ടത്. മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയ ചിത്രം വിജയകരമായി മുന്നേറുകയാണ്. ദിലീപിന്റെ ജീവിതകഥയും ഇത്തരത്തില്‍ സിനിമയാക്കുന്നുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മോഹന്‍ലാലിന് പിന്നാലെ ദിലീപും
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും നിറഞ്ഞു നില്‍ക്കുന്നതിനിടയിലും സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത് മുന്നേറിയ താരമാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാള്‍ കൂടിയാണ് ദിലീപ്. മോഹന്‍ലാല്‍ ആരാധികയായി വേഷമിട്ടത് മഞ്ജു വാര്യരായിരുന്ന. ദിലീപ് ആരാധകനായി കാര്‍ത്തിക്കാണ് എത്തുന്നത്.

ജനപ്രിയ നായകന്റെ കഥയുമായി ഷിബു
ദിലീപ് ആരാധകന്റെ കഥയുമായാണ് ഷിബു എത്തുന്നത്. താരത്തിന്റെ ജീവിതത്തിലെ സുപ്രധാന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയുമായാണ് സിനിമ മുന്നേറുന്നത്. ജനപ്രിയ നായകന്റെ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളൊരു കാര്യം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍
ഞായറാഴ്ച വൈകുന്നേരമാണ് ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ജനപ്രിയ നായകന്റെ ആരാധകര്‍ ഇതിനോടകം തന്നെ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ പെട്ടെന്നാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. നവാഗതരാണ് ഷിബുവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അരുണ്‍ ഗോപിയുടെ പിന്തുണ
ദിലീപിന്റെ സിനിമാജീവിതത്തില്‍ സുപ്രധാനമായ മാറ്റം വരുത്തിയ സംവിധായകനാണ് അരുണ്‍ ഗോപി. കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ രാമലീലയിലൂടെയാണ് ഇരുവരും അടുത്തത്. ഈ സിനിമയിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. ദിലീപ് ചിത്രത്തിന് പിന്നാലെ പുതിയ ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ് സംവിധായകന്‍. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ആരാണ് ഷിബു?
ഷിബു തിയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ദിലീപ് സിനിമകളിലൂടെ ഷിബു താരത്തിന്റെ ആരാധകനായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഗോകുല്‍. അര്‍ജുന്‍ എന്നിവരാണ് തിരക്കഥയും സംവിധാനവും. നവാഗതനായ കാര്‍ത്തിക്കാണ് നായകനായി എത്തുന്നത്. സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

താരമാക്കി മാറ്റുന്നത്
ആരാധകരുടെ നിറഞ്ഞ കൈയ്യടികളും ആര്‍പ്പുവിളികളുമാണ് ഒരു നടനെ താരമാക്കി മാറ്റുന്നത്. അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നത്. നല്ല സിനിമകളോടുള്ള അടങ്ങാത്ത ആവേശമാണ് തിയേറ്ററുകളുടെ ഊര്‍ജ്ജം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതിനൊപ്പം അരുണ്‍ ഗോപി കുറിച്ച വാക്കുകളാണിത്.
അരുണ്‍ ഗോപിയുടെ പോസ്റ്റ് കാണൂ
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ്ണ രൂപം കാണൂ.


Click it and Unblock the Notifications











