എല്ലാവര്‍ക്കും ആ മനസ്സ് കാണില്ല! ജഗദീഷിന് പിറന്നാളാശംസ നേര്‍ന്ന് ഷിബു ജി സുശീലന്‍! കുറിപ്പ് വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ ജഗദീഷിന്റെ പിറന്നാളാണ് വെള്ളിയാഴ്ച. 65ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ജഗദീഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന് ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ഷിജു ജീ സുശീലന്‍. അദ്ദേഹത്തിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-

ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം.ഞാൻ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ൽ ആണ് അതിനു ശേഷം കുറെ ചിത്രങ്ങൾ ഞാൻ ചേട്ടനോടൊപ്പം വർക്ക്‌ ചെയ്തു .
മലയാളസിനിമയിൽ ഉയർന്ന വിദ്യാഭ്യാസം ഉള്ള നടൻ ജഗദീഷ് ചേട്ടൻ ആണ്, എംകോമിനു റാങ്ക് വാങ്ങിയ ആൾ. ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി പിന്നെ കോളേജിൽ അധ്യാപകൻ. അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ. അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത്അങ്ങനെ പല മേഖലയിൽ. 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു.

ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തിൽ, ഞാൻ വർക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയ്യേണ്ടതായി വന്നു. ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടനായിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ. എല്ലാവർക്കും അതിനുള്ള മനസ്സ് കാണുകയില്ല എന്നതാണ് സത്യം .ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. നല്ലൊരു കുടുംബനാഥൻ.

Jagadeesh

ചേട്ടന്റെ ഭാര്യ രമ ചേച്ചി. ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിങ്ങിന് കൊണ്ട് പോകാൻ നമ്മൾ സാധാരണ കാറിൽ ചെല്ലുമ്പോള്‍ ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും. രണ്ടു പെൺകുട്ടികളാണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു. മരുമകൻ െഎപിഎസ് ഓഫീസർ ആണ്. ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം. വരും എന്നാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും ജന്മദിനാശംസകൾ നേരുന്നു.

Read more about: jagadeesh ജഗദീഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X