twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ സ്വപ്‌നവുമായി നടക്കുന്ന ദിലീപ് ആരാധകന്‍റെ കഥ! ശ്രദ്ധേയമായി ഷിബു ട്രെയിലര്‍! വീഡിയോ കാണാം

    By Midhun Raj
    |

    ദിലീപ് ആരാധകന്റെ കഥയുമായി അണിയറയില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രമാണ് ഷിബു. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

    ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിളളയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാംആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിളളയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം

    ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജനപ്രിയ നായകന്‍ ദിലീപ് തന്നെയായിരുന്നു സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ നായികാ വേഷത്തില്‍ എത്തുന്നു.

    shibhu

    പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തട്ടത്തിന്‍ മറയത്ത്, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ വാര്യരും വിഘ്‌നേഷ് ഭാസ്‌കരനുമാണ് ഷിബുവിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സംവിധായകന്‍ അരുണ്‍ ഗോപിയായിരുന്നു ഷിബുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ജൂണ്‍ 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ബിക്കിനിയില്‍ കാജല്‍ അഗര്‍വാളിന്റെ അവധിയാഘോഷം! വൈറലായി ചിത്രങ്ങള്‍! കാണൂബിക്കിനിയില്‍ കാജല്‍ അഗര്‍വാളിന്റെ അവധിയാഘോഷം! വൈറലായി ചിത്രങ്ങള്‍! കാണൂ

    പെണ്ണ് കിട്ടാത്തവന്റെ സങ്കടം പറഞ്ഞൊരു പാട്ട്! ശ്രദ്ധേയമായി വീഡിയോ! കാണൂപെണ്ണ് കിട്ടാത്തവന്റെ സങ്കടം പറഞ്ഞൊരു പാട്ട്! ശ്രദ്ധേയമായി വീഡിയോ! കാണൂ

    English summary
    shibu malayalam movie trailer released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X