'അലിയുകയായ് നെഞ്ചകം'! കാര്‍ത്തിക്കിന്റെ ആലാപനത്തില്‍ ഷിബുവിലെ പ്രണയഗാനം പുറത്ത്! കാണൂ

By Prashant V R

ദിലീപ് ആരാധകന്റെ കഥ പറയുന്ന പുതിയ ചിത്രം ഷിബുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആനന്ദത്തിനു ശേഷം സച്ചിന്‍ വാര്യര്‍ ഈണമിട്ട പാട്ട് കാര്‍ത്തിക്കാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രത്തിന്റെ സംവിധായകരായ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണീഷ് വിജയനാണ് ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബുവിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

shibu movie

കാര്‍ഗോ സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. സംവിധായകന്‍ അരുണ്‍ ഗോപിയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്ററ്ലുക്ക് പുറത്തുവിട്ടിരുന്നത്. ദിലീപ് ആരാധകര്‍ ഒന്നടങ്കം വളരെയധികം ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X