ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു തിയ്യേറ്ററുകളിലേക്ക്! പുതിയ പോസ്റ്റര്‍ പുറത്ത് കാണൂ
ദിലീപ് ആരാധകന്റെ കഥയുമായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഷിബു. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രത്തിന്റെ സംവിധായകരായ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്.
കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഷിബുവിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രണീഷ് വിജയനാണ് ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബുവിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

തട്ടത്തിന്‍ മറയത്ത്. ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സംവിധായകന്‍ അരുണ്‍ ഗോപിയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്‌ററ്‌ലുക്ക് പുറത്തുവിട്ടിരുന്നത്. ദിലീപ് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











