ദിലീപ് ആരാധകന്റെ കഥയുമായി ഷിബു ടീസര്‍! വീഡിയോ പങ്കുവെച്ച് ജനപ്രിയ നായകന്‍! കാണൂ
ദിലീപ് ആരാധകന്റെ കഥയുമായി അണിയറയില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രമാണ് ഷിബു. 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷിബു പറയുന്നത്.
ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ജനപ്രിയ നായകന്‍ ദിലീപ് തന്നെയായിരുന്നു ഷിബുവിന് ആശംസകള്‍ നേര്‍ന്ന് വീഡിയോ പങ്കുവെച്ചിരുന്നത്. കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ നായികാ വേഷത്തില്‍ എത്തുന്നു.

പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തട്ടത്തിന്‍ മറയത്ത്, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പിന്നണി ഗായകന്‍ സച്ചിന്‍ വാര്യര്‍ ഷിബുവിന് സംഗീതമൊരുക്കിയിരിക്കുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സംവിധായകന്‍ അരുണ്‍ ഗോപിയായിരുന്നു ഷിബുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.
malayalam.filmibeat.com


Click it and Unblock the Notifications











