twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിക്കുന്നില്ല; ഇതൊരു സന്ദേശം മാത്രമല്ല, സത്യമാണ്

    By Aswini
    |

    മണ്ണില്‍ കളിച്ചതുകൊണ്ട് ആരെങ്കിലും മരിച്ചതായ വാര്‍ത്ത നമ്മളാരും കേട്ടിട്ടില്ല. എന്നാല്‍ എന്തും കച്ചവടവത്കരിച്ചുകൊണ്ടിരിയ്ക്കുന്ന സമൂഹത്തില്‍, നമ്മെ ഭരിച്ചുകൊണ്ടിരിയ്ക്കുന്ന പരസ്യ കമ്പനികള്‍ പക്ഷെ മണ്ണിനെ അകറ്റി നിര്‍ത്തുന്നു. കുട്ടികള്‍ മണ്ണിലേക്കിറങ്ങുന്നത് വലിയൊരു അപരാതമായി കാണുന്നവര്‍ക്ക് മുന്നിലേക്കാണ് ഷിജു ബാലഗോപാലിന്റെ 'ഇളം വെയില്‍' എത്തുന്നത്.

    മലയാള സിനിമാ രംഗത്ത് ഏറ്റവും ചുരുങ്ങിയ ചെലവില്‍ സിനിമ ഒരുക്കിയ സംവിധായകനാണ് കണ്ണൂര്‍ സ്വദേശിയായ ഷിജു ബാലഗോപാലന്‍. 2015 ഐക്യരാഷ്ട്രസഭ മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷിജു മണ്ണിനെ സ്‌നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്.

    ilam-veyil

    മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിയ്ക്കുന്നില്ല എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇത് വെറുമൊരു സന്ദേശം മാത്രമല്ല, പരസ്യക്കമ്പനികള്‍ നാടുവാഴുന്ന കാലത്ത് ഒരു സത്യം കൂടെയാണ്. മണ്ണിനെ മലിനമാക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവജാലങ്ങളെ ഇല്ലാതാക്കുന്നത്.

    മണ്ണിനെയും കൃഷിയെയും സ്‌നേഹിയ്ക്കുന്ന രാഹുല്‍ എന്ന ഏഴാം ക്ലാസുകാരനിലൂടെയാണ് ഇളം വെയില്‍ എന്ന ചിത്രം മുന്നോട്ട് പോകുന്നത്. തീര്‍ത്തും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ഡോ. കുമാരന്‍ വയലേരിയാണ്.

    മനുഷ്യനെ വീണ്ടും മണ്ണിലേക്കിറങ്ങാന്‍ പ്രേരിപ്പിയ്ക്കുന്ന ചിത്രം കര്‍ഷക ദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കുര്‍മ്മയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജനകീയ കൂട്ടായിമയായ കണ്ണൂര്‍ ടാക്കീസ് പ്രദര്‍ശനത്തിനെത്തിയ്ക്കുന്ന ചിത്രം സ്‌കൂളുകളിലും പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിയ്ക്കും.

    English summary
    Shiju Balagopal's Ilam Veyil is ready to release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X