»   » കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

Posted By:
Subscribe to Filmibeat Malayalam

ജനകീയ കൂട്ടായ്മയില്‍ ഷിജു ബാലഗോപാല്‍ സംവിധാനം ചെയ്ത ഇളം വെയില്‍ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നവംബര്‍ 13 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. 2015 ഐക്യരാഷ്ട്രസഭ മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷിജു മണ്ണിനെ സ്‌നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്.

സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കുര്‍മ്മയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജനകീയ കൂട്ടായിമയായ കണ്ണൂര്‍ ടാക്കീസ് പ്രദര്‍ശനത്തിനെത്തിയ്ക്കുന്ന ചിത്രം സ്‌കൂളുകളിലും പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലും ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്ന് വരികയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളിലേക്ക്, തുടര്‍ന്ന് വായിക്കൂ...

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രത്തിലൂടെയാണ് കണ്ണൂര്‍ സ്വദേശിയായ ഷിജു ബാലഗോപാല്‍ സംവിധാന രംഗത്തെത്തുന്നത്. ഇളം വെയില്‍ ഷിജുവിന്റെ രണ്ടാമത്തെ ചിത്രമാണ്

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

2015 ഐക്യരാഷ്ട്രസഭ മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷിജു മണ്ണിനെ സ്‌നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്.

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

വീണ്ടും മണ്ണിലേക്കിറങ്ങാന്‍ ആവശ്യപ്പെടുകയാണ് ഷിബു ഈ ചിത്രത്തിലൂടെ. പ്രത്യേകിച്ച് കുട്ടികള്‍. കുട്ടികള്‍ മണ്ണിലേക്കിറങ്ങുന്നത് വലിയൊരു അപരാതമായി കാണുന്നവര്‍ക്ക് മുന്നിലേക്കാണ് ഷിജു ബാലഗോപാലിന്റെ 'ഇളം വെയില്‍' ഉദിക്കുന്നത്.

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

മണ്ണില്‍ കളിച്ചതുകൊണ്ട് ആരും മരിയ്ക്കുന്നില്ല എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇത് വെറുമൊരു സന്ദേശം മാത്രമല്ല, പരസ്യക്കമ്പനികള്‍ നാടുവാഴുന്ന കാലത്ത് ഒരു സത്യം കൂടെയാണ്. മണ്ണിനെ മലിനമാക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവജാലങ്ങളെ ഇല്ലാതാക്കുന്നത്.

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

മണ്ണിനെയും കൃഷിയെയും സ്‌നേഹിയ്ക്കുന്ന രാഹുല്‍ എന്ന ഏഴാം ക്ലാസുകാരനിലൂടെയാണ് ഇളം വെയില്‍ എന്ന ചിത്രം മുന്നോട്ട് പോകുന്നത്. തീര്‍ത്തും പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷിജുവിന്റെ ആദ്യ ചിത്രമായ നന്മകള്‍ പൂക്കുന്ന നാട്ടിലും എല്ലാവരും പുതുമുഖങ്ങളായിരുന്നു.

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

ഡോ. കുമാര്‍ വയലേരിയാണ് ഇളം വെയിലിന്റെ രചന നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

കാലാവസ്ഥ പ്രവചനമല്ല, സത്യമാണ്; നവംബര്‍ 13 ന് ഇളംവെയില്‍ ഉദിക്കും

സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കുര്‍മ്മയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജനകീയ കൂട്ടായിമയായ കണ്ണൂര്‍ ടാക്കീസ് പ്രദര്‍ശനത്തിനെത്തിയ്ക്കുന്ന ചിത്രം സ്‌കൂളുകളിലും പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലും ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്ന് വരികയാണ്

English summary
Shiju Balagopal's Ilamveyil will release on November 13th
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam