പ്രിയാമണിയും ശിഖര്‍ ധവാനും തമ്മില്‍ എന്താ ബന്ധം?
പ്രിയാമണിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ താരം ശിഖര്‍ ധവാനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടപ്പോള്‍ എല്ലാവരും സംശയിച്ചു. ശിഖര്‍ ധവാനും പ്രിയാണമണിയും തമ്മിലെന്താണ് ബന്ധം?
ഫോട്ടോയ്ക്ക് അടികുറിപ്പുകളൊന്നും ഇല്ലാത്തതുകൊണ്ട് പലരും ആ ഫോട്ടോയെ വളച്ചൊടിച്ചു. പക്ഷെ താരത്തിന്റെ ട്വിറ്റര്‍ പേജ് കൂടെ നോക്കിയപ്പോഴല്ലേ സംഗതിയുടെ ഇരിപ്പുവശം മനസ്സിലായത്.

ഈ ചിത്രത്തില്‍ പ്രിയാണമിയ്‌ക്കൊപ്പം നില്‍ക്കുന്ന ആള്‍ ശിഖര്‍ ധവാന്‍ അല്ലെന്ന് ആരെങ്കിലും പറയുമോ. എന്നാല്‍ അതാണ് സത്യം. ഈ ചിത്രത്തില്‍ പ്രിയാമണിയ്‌ക്കൊപ്പം നില്‍ക്കുന്ന ആള്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ അല്ല!.
പ്രിയാമണി ഒറിജിനലാണെങ്കിലും കൂടെ നില്‍ക്കുന്ന ശിഖര്‍ ധവാന്‍ ഡ്യൂപ്ലിക്കേറ്റ് ആണ്. കന്നട സിനിമാ രംഗത്തെ ഒരു ടെക്‌നീഷ്യനാണ് ഇദ്ദേഹം. ശിഖര്‍ ധവാനുമായി വേര്‍തിരിച്ചറിയാനാവാത്ത മുഖസാദൃശ്യമുള്ളയാള്‍. ആ മീശയും ഏതാണ്ട് അതുപോലെ തന്നെ. ഇനി ശിഖര്‍ ധവാനെയും ഇദ്ദേഹത്തെയും ഒരുമിച്ച് നിര്‍ത്തിയാല്‍ മാറിപ്പോകാതിരുന്നാല്‍ കൊള്ളാം.


Click it and Unblock the Notifications