അന്ന് ദുല്‍ഖറിന്റെ നായിക, ഇന്ന് സഹ സംവിധായിക
ദുല്‍ഖര്‍ സല്‍മാനാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശിഖ നായര്‍ വീണ്ടും തിരിച്ചു വരുന്നു. ഇത്തവണ അഭിനയിക്കാനല്ല, സംവിധായകനെ സഹായിയിക്കാന്‍!
അഡ്വര്‍ടൈസിങ് ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിഖ. ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീവ്രത്തിന് ശേഷം വീണ്ടും പഠനത്തിന് ശ്രദ്ധ കൊടുത്തത്. പക്ഷെ തന്റെ മേഖല സിനിമ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ശിഖ വീണ്ടും മടങ്ങിവരികയായിരുന്നു.

നവാഗതനായ ഗൗതം മേനോന്റെ അസോസിയേറ്റായിട്ടാണ് ശിഖയുടെ രണ്ടാം വരവ്. സന്തോഷ് ശിവനും ജെന്നിഫറിനുമൊപ്പമൊക്കെ പ്രവൃത്തിച്ച സന്തോഷ് ശിവന്‍ ആദ്യമായ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പി ബേര്‍ത്ത് ഡേ.
ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിയ്ക്കും. ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ താന്‍ വളരെ എക്‌സൈറ്റഡ് ആണെന്ന് ശിഖ പറയുന്നു. നാളത്തെ പെണ്‍ സംവിധാന നിരയിലേക്ക് ശിഖ നായരെയും പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications











