പുലിയെ പിടിക്കാന്‍ ഹെല്‍പ് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്, ആദിയോടും ജൂഡിനോടുമൊക്കെയാ പറയുന്നേ...
ആദി എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കേരളക്കരയില്‍ തന്നെ തരംഗമാകുകയാണ്. ആദി മാത്രമല്ല, കാര്‍ബണ്‍, സ്ട്രീറ്റ്‌ലൈറ്റ് തുടങ്ങിയ ചിത്രങ്ങളും തിയേറ്റര്‍ നിറഞ്ഞു നില്‍ക്കുന്നു. റിലീസിനൊരുങ്ങുന്ന ഹേ ജൂഡ് എന്ന ചിത്രത്തിന് വേണ്ടിയും പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
എന്നാല്‍ ഈ വലിയ വലിയ ചിത്രങ്ങള്‍ വരുമ്പോള്‍ എന്തിനാണ് മറ്റ് ചിത്രങ്ങളെ ഉപദ്രവിയ്ക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി വൈശാഖ് ശംവിധാനം ചെയ്ത ശിക്കാരി ശംഭുവിന്റെ പോസ്റ്റര്‍ കീറിയതിനെതിരെ ടീം രംഗത്തെത്തി. ഈ ഉപദ്രവരം അരുത് എന്ന് ശിക്കാരി ശംഭുവും കൂട്ടരും അപേക്ഷിക്കുന്നു.

'കാര്‍ബണും ജൂഡും ആദിയും ആടും അറിയാന്‍, നിങ്ങളെപ്പോലെ ധനികരല്ലെങ്കിലും അത്രയും തന്നെ പണം മുടക്കിയാണ് ഈ പാവം ശംഭു ശിവകാശിയില്‍ നിന്ന് പോസ്റ്ററും മറ്റും അച്ചടിച്ചു പശ തേച്ചു നാടുനീളെ പതിച്ചു പുലിയെ പിടിക്കാന്‍ ഇറങ്ങിയത്...ഇതിപ്പോ മൂന്നു തവണയായിട്ടാ ഇങ്ങള് നമ്മടെ പുലിക്കളി പടങ്ങള്‍ കീറിക്കളഞ്ഞതും നെഞ്ചത്തൊട്ടിച്ചതും..
കാശു ലേശം കൂടുതലായെ..നിവര്‍ത്തിയില്ല..
ആപ്പീസുകളിലൊക്കെ പരാതിപ്പെട്ടു...എവിടെ ശരിയാവാന്‍ ?!. പുലിയെ പിടിക്കാന്‍ ഇങ്ങള് ഇമ്മളെ ഹെല്‍പ്പണ്ട പക്ഷെ പുലിക്കളി കാണാന്‍ വരുന്ന നല്ലവരായ ഗ്രാമവാസികള്‍ക്ക് ഇമ്മടെ വേട്ട കാണാനുള്ള വഴിവിളക്കുകള്‍ കെടുത്തരുത്... ഇതൊരു അപേക്ഷയാണ്... ഇമ്മടെ കുട്ട്യോള് വീണ്ടും പശയും കലക്കി ഇറങ്ങിയിട്ടുണ്ട്. അനുഗ്രഹിക്കണം...' എന്ന് ശിക്കാരി ശംഭു ഫേസ്ബുക്കിലെഴുതി.


Click it and Unblock the Notifications











