മീശമാധവനിലൂടെ ദിലീപ് സ്വന്തമാക്കിയത് ശിക്കാരി ശംഭുവിലൂടെ കുഞ്ചാക്കോ ബോബനും നേടുമെന്ന് സംവിധായകന്‍!
Recommended Video

ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ സിനിമകള്‍ക്ക് ശേഷം സുഗീതും കുഞ്ചാക്കോ ബോബനും വീണ്ടും ഒരുമിച്ചെത്തുകയാണ്. ശിക്കാരി ശംഭുവെന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. ശിവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചാക്കോച്ചന്‍. ചോക്ലേറ്റ് ഹീറോയില്‍ നിന്നും സ്വഭാവ നടനിലേക്കും പ്രതിനായകനിലേക്കും ചുവടു മാറ്റിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
മീശമാധവനിലൂടെ ദിലീപ് ചെയ്തത് പോലെ തന്നെയാണ് ശിക്കാരി ശംഭവുവിലൂടെ കുഞ്ചാക്കോ ബോബനും ചെയ്യുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ദിലീപിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ഇത്. മുന്‍പൊന്നും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു മാധവന്‍. മികച്ച സ്വീകാര്യതയായിരുന്നു ആ സിനിമയ്ക്ക് ലഭിച്ചത്. അതേ പോലെ തന്നെയാണ് കുഞ്ചാക്കോ ബോബന്റെ കരിയറിലും സംഭവിക്കാന്‍ പോകുന്നതെന്നാണ് സംവിധായകന്റെ വിലയിരുത്തല്‍.

വ്യത്യസ്തതയാര്‍ന്ന സിനിമ
ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചോക്ലേറ്റ് ഹീറോയില്‍ നിന്നും ചുവട് മാറ്റിയ താരത്തിനെ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ഈ ചിത്രത്തില്‍ കാണാനാവുക. പുതിയ സിനിമയായ ശിക്കാരി ശംഭു തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പുകളിലാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം
ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒരുമിച്ചെത്തുകയാണ്. ചാക്കോച്ചന്റെ കരിയറിലെ തന്നെ മികച്ചൊരു സിനിമയായി ഇത് മാറുമെന്നാണ് സുഗീത് പറയുന്നത്.

പീലിയെന്ന പീലിപ്പോസ്
കുരുത്തിമലക്കാവ് എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ശിക്കാരി ശംഭവിന്റേത്. പീലിയെന്ന പീലിപ്പോസായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.

ചാക്കോച്ചന്റെ മാസ്സ് അവതാര്‍
ചാക്കോച്ചന്റെ മാസ്സ് അവതാറാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ചാക്കോച്ചനില്‍ നിന്നും ഇത്തരത്തിലുള്ളൊരു കഥാപാത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ സാധ്യതയില്ല. വളരെ മനോഹരമായാണ് താരം ആ കഥാപാത്രമായി മാറിയതെന്നും സുഗീത് സാക്ഷ്യപ്പെടുത്തുന്നു.

ദിലീപിന്റെ കരിയറില്‍ മീശമാധവനെപ്പോലെ
ദിലീപിന്റെ കരിയറില്‍ ഏറെ പ്രധാനപ്പെട്ടൊരു ചിത്രമാണ് മീശമാധവന്‍. അതുവരെയുള്ള സിനിമാജീവിതത്തില്‍ അത്തരത്തിലൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നില്ല. മാധവനെന്ന മോഷ്ടാവായി താരം മാറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ പീലിയെന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലും വഴിത്തിരിവായി മാറുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നായികയായി ശിവദ
ശിവദയാണ് ചിത്രത്തിലെ നായിക.കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഹരീഷ് കണാരന്‍, കൃഷ്ണകുമാര്‍, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.


Click it and Unblock the Notifications











