ദിലീപിനൊപ്പം നില്‍ക്കാതെ മഞ്ജുവിനൊപ്പം നിന്നു! അതാണ് നടിക്ക് തിരിച്ചടിയായതെന്ന് ശില്‍പ ബാല!

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒന്നുകൂടെ തെളിയിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പല മോശം കാര്യങ്ങളും പുറത്തുവന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും തുടരുന്നുണ്ടെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല ഇങ്ങ് മലയാളത്തിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് ഇത്തരം സംഭവങ്ങള്‍.

ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി അടുത്ത സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പല പേരുകളും ഉയര്‍ന്നുവന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജനപ്രിയ നായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്തിടെ നടന്ന യോഗത്തിനിടയിലാണ് താരത്തെ എഎംഎംഎയിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ തന്നെ നടിയും അടുത്ത സുഹൃത്തുക്കളും സംഘടന വിട്ടത്. രാജിക്കത്ത് നല്‍കിയതും അതേത്തുടര്‍ന്നുള്ള ചര്‍ച്ചകളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നടിയും അടുത്ത സുഹൃത്തുക്കളിലൊരാളായ ശില്‍പ ബാല ഇതേക്കുറിച്ച് പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

അര്‍ഹമായ പരിഗണന നല്‍കിയില്ല

അര്‍ഹമായ പരിഗണന നല്‍കിയില്ല

ആക്രമണത്തിനിരയായ നടിക്ക് അര്‍ഹമായ പരിഗണന പോലും താരസംഘടനയായ അമ്മ നല്‍കിയിരുന്നില്ലെന്ന് ശില്‍പ ബാല പറയുന്നു. നേരത്തെ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. നടിയേയും കുറ്റക്കാരനേയും ഒരുപോലെ പരിഗണിക്കുന്നതിനെക്കുറിച്ചും രൂക്ഷവിമര്ശനം ഉയര്‍ന്നിരുന്നു. ഇത് തന്നെയാണ് നടിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശില്‍പയും പറയുന്നത്.

മഞ്ജുവിനൊപ്പം നിന്നു

മഞ്ജുവിനൊപ്പം നിന്നു

കന്നഡ, തെലുങ്ക് , തമിഴ്, മലയാളം ഉള്‍പ്പടെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് അവള്‍. ദിലീപ്- മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയൊരു ഡ്രോപ്പുണ്ടാവാന്‍ കാരണമായത്. നടിയും മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സിനിമലോകത്തുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ദിലീപും നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് എന്ത് നടന്നുവെന്നുള്ളത് ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്.

പോലീസുകാരെ വിശ്വസിക്കുക

പോലീസുകാരെ വിശ്വസിക്കുക

സിനിമയില്‍ നിന്നുള്ള തിരിച്ചടികളെയെല്ലാം ധൈര്യപൂര്‍വ്വം നേരിട്ട് അഭിനയം തുടരുന്ന അവസ്ഥയിലാണ് ഈ ആക്രമണമുണ്ടായത്. നന്നായി തൊഴിലെടുത്ത് കുടുംബം നോക്കാന്‍ നില്‍ക്കുന്നതിനിടയിലുണ്ടായ ഈ സംഭവം ആരാണ് ചെയ്തതെന്നതിനെക്കുറിച്ച് ആദ്യം അറിയില്ലായിരുന്നു. പിന്നീട് പല ഊഹാപോഹങ്ങളും പ്രചരിച്ചു. പോലീസുകാരെ വിശ്വസിക്കുകയെന്നുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ ഉത്തരവാദിത്തമെന്നും താരം പറയുന്നു.

കാസ്റ്റിങ് കൗച്ച് ഇപ്പോഴുമുണ്ട്

കാസ്റ്റിങ് കൗച്ച് ഇപ്പോഴുമുണ്ട്

സിനിമയില്‍ കാണുന്നത് പോലെ അത്ര സുഖകരമായ കാര്യങ്ങളല്ല പിന്നണിയില്‍ നടക്കുന്നത്. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. സീനിയര്‍ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. നിവൃത്തികേടുകൊണ്ടാണ് പലരും നോ പറയാതിരുന്നതെന്നും താരം പറയുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഷോക്കായിരിക്കും ആ വാര്‍ത്ത

ഷോക്കായിരിക്കും ആ വാര്‍ത്ത

നടിയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. നിസാര പ്രശ്‌നത്തിന്റെ പേരില്‍ ഇത്തരത്തില്‍ പകരം വീട്ടുകയെന്നത് ഭീകരമാണ്. ദിലീപ് കുറ്റക്കാരനാകണമെന്ന് താനാഗ്രഹിക്കുന്നില്ല. അത്തരത്തിലൊരു സംഭവം കേട്ടാല്‍ ഏറ്റവുമധികം ഞെട്ടുന്നയാളായിരിക്കും താനെന്നും ശില്‍ ബാല പറയുന്നു.

മഞ്ജു വാര്യരുടെ പിന്തുണ

മഞ്ജു വാര്യരുടെ പിന്തുണ

നടിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മഞ്ജു വാര്യര്‍. ആ സംഭവത്തിന് ശേഷം താരത്തിന് ശക്തമായ പിന്തുണ നല്‍കി ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒപ്പമുണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും ശക്തമായ പിന്തുണയാണ് താരം നല്‍കിയത്. താനിപ്പോഴും നടിക്കൊപ്പമാണെന്ന് താരം ഓരോ പ്രാവശ്യവും വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X