മരണശേഷം കണ്ണ് ദാനത്തിന് ശില്‍പ ഷെട്ടി തയ്യാര്‍

By Aswathi

സിനിമാ മേഖലയില്‍ നിന്ന് മുമ്പും പല താരങ്ങളും അവയവദാനത്തിന് തയ്യാറായിട്ടുണ്ട്. ഒടുവിലിതാ ബോളിവുഡ് സുന്ദരി ശില്‍പാ ഷെട്ടിയും. മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള കരാറില്‍ ശില്‍പ ഷെട്ടി ഒപ്പുവച്ചു. യശ്വന്ത് സമാജിക് പ്രതിസ്ഥാന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ശില്‍പ കണ്ണ് ദാനം ചെയ്യാന്‍ കരാറില്‍ ഒപ്പുവച്ചത്.

മരണ ശേഷം എന്റെ കണ്ണുകള്‍ ഉപയോഗമില്ലാതെയാകും. അത് മറ്റാര്‍ക്കെങ്കിലും ഉപയോഗപ്രദമാകുന്നതില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ശില്‍പ ഷെട്ടി പറഞ്ഞു. നേരത്തെ ശില്‍പയുടെ സഹോദരി ഷമിത ഷെട്ടിയും കണ്ണ് ദാനം ചെയ്യാന്‍ തയ്യാറാണെന്ന് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

അവയവ ദാനത്തിന് തയ്യാറായി നമ്മുടെ താരങ്ങളെ കാണൂ

ശില്‍പ ഷെട്ടി

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

ഇപ്പോള്‍ ഒടുവില്‍ അവയവദാനത്തിന് തയ്യാറായ ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി. മരണ ശേഷം എന്റെ കണ്ണുകള്‍ ഉപയോഗമില്ലാതെയാകും. അത് മറ്റാര്‍ക്കെങ്കിലും ഉപയോഗപ്രദമാകുന്നതില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ശില്‍പ ഷെട്ടി പറഞ്ഞു.

ഷമിതാ ഷെട്ടി

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

ശില്‍പാ ഷെട്ടിയുടെ സഹോദരിയും ബോളിവുഡ് നടിയുമായ ഷമിതാ ഷേട്ടി ചേച്ചിയെക്കാള്‍ മുന്നെ തന്റെ കണ്ണ് ദാനം ചെയ്യാന്‍ തയ്യാറായ നടിയാണ്.

ഐശ്വര്യ റായി

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയും മരണ ശേഷം തന്റെ കണ്ണ് മറ്റാര്‍ക്കെങ്കിലും വേണ്ടി ഉപയോഗിച്ചുകൊള്ളാന്‍ സമ്മതം നല്‍കിയതാണ്. ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ അംബാസിഡറാണ് ആഷ്

രഞ്ജിനി ഹരിദാസ്

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

പലകാര്യത്തിലും പലരും രഞ്ജിനി ഹരിദാസിനെ കുറ്റം പറയുന്നുണ്ടെങ്കിലും ഈ ഒരു കാര്യത്തില്‍ ആരും എതിര്‍ത്തിട്ടില്ല. ലോക ഹൃദയദിനത്തോടനുബന്ധിച്ചാണ് രഞ്ജിനി അവയവദാനത്തിന് തയ്യാറാണെന്ന് ലോകത്തെ അറിയിച്ചത്.

ലക്ഷ്മി പ്രിയ

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ ഹാസ്യതാരമായും അല്ലാതെയും മലയാളികള്‍ക്ക് പരിചിതയായ ലക്ഷ്മിപ്രിയയും അവയവദാനത്തിന് തയ്യാറായിട്ടുണ്ട്.

പ്രിയങ്ക ചോപ്ര

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

കണ്ണ് മാത്രമല്ല മരണ ശേഷം തന്റെ എല്ലാം അവയവങ്ങളും മറ്റുള്ളവര്‍ക്കായി ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ബോളിവുഡ് നടി പ്രിയങ്കോ ചോപ്രയും വ്യക്തമാക്കിയിട്ടുണ്ട്.

ആമീര്‍ ഖാന്‍

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

ബോളിവുഡിലെ പെര്‍ഫക് ഖാന്‍ എന്നറിയപ്പെടുന്ന ആമീര്‍ ഖാനും മരണ ശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ തയ്യാറാണ്. ആമീര്‍ മാത്രമല്ല, സംവിധായികയായ അമീറിന്റെ ഭാര്യയും

അമിതാഭ് ബച്ചന്‍

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

ബോളിവുഡിന്റെ ബിഗ് ബി മരണ ശേഷം തന്റെ കണ്ണ് മറ്റൊരാള്‍ക്ക് വേണ്ടി എടുത്തുകൊള്ളാന്‍ പറഞ്ഞിട്ടുണ്ട്. നിരവധി സമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബി കാലികി പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തികൂടെയാണ്.

 ജയാ ബച്ചന്‍

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

ബോളിവുഡ് ബിഗ് ബിയുടെ ഭാര്യയും ആദ്യകാല നടിയുമായ ജയാ ബച്ചനും കണ്ണ് ദാനത്തിന് തയ്യാറാണ്

മാധവന്‍

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

തമിഴ് നടന്‍ മാധവനും അവയവ ദാനത്തിന് തയ്യാറാണ്. മരണ ശേഷം തന്റെ കണ്ണ്, ഹൃദയം, കാല്‍, വൃക്കകള്‍, കരള്‍ തുടങ്ങിയ അവയവങ്ങളെല്ലാം എടുത്തുകൊള്ളാനാണ് മാധവന്‍ കരാറൊപ്പിട്ടിരിക്കുന്നത്.

ഫറാ ഖാന്‍

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

ബോളിവുഡ് സംവിധായികയായ ഫറാ ഖാനും അവയവ ദാനത്തിന് തയ്യാറാണ്

സുനില്‍ ഷെട്ടി

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

സുനില്‍ ഷെട്ടിയും തയ്യാറായിരിക്കുന്നത് കണ്ണ് ദാനത്തിനാണ്

നന്ദിത ദാസ്

അവയവദാനത്തിന് തയ്യാറായ താരങ്ങള്‍

നടിയും സംവിധായികയുമായ നന്ദിത് ദസ് അവയവദാനത്തിന് തയ്യാറാണ്. ഇതിലൂടെ മറ്റൊരാളുടെ ജീവിതം രക്ഷപ്പെടുമെന്ന് നന്ദിത വിശ്വിസിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X