പുതിയ ചിത്രത്തില്‍ നിന്ന് ഷൈനിനെ പുറത്താക്കി
കൊക്കെയിന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതോടെ ഇതിഹാസ ടീമാണ് പഴി കേള്‍ക്കുന്നത്. ഇതിഹാസ എന്ന ചിത്രത്തിലൂടെ ഷൈന്‍ ശ്രദ്ധേയനായി എന്നല്ലാതെ ഷൈന്‍ എന്ന വ്യക്തിയുമായും ഇതിഹാസ ടീമുമായും ഒരു ബന്ധവുമില്ലെന്നതാണ് സത്യം.
അത് മാത്രമല്ല, ഒരു യുവനടന്‍ മയക്കുമരുന്നുകേസിന് പിടിക്കപ്പെട്ടതുകൊണ്ട് മലയാള സിനിമയിലെ എല്ലാ യങ് സ്റ്റാര്‍സും മയക്കുമരുന്നുമായി നടക്കുകയാണെന്നാണ് പ്രചരിക്കുന്നതു. എന്തായാലും ഇനി ഷൈന്‍ ടോമിനും സിനിമയ്ക്കും യാതൊരു ബന്ധവുമില്ലാതാക്കുകയാണോ? പുതിയ ചിത്രത്തില്‍ നിന്ന് ഷൈന്‍ ടോമിനെ പുറത്താക്കി.

നവാഗതനായ മുഷിന്‍ പരാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ ഒരു വേഷം ഷൈന്‍ ടോം ചാക്കോയ്ക്ക് വച്ചിരുന്നു. എന്നാല്‍ നടന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ നടനെ സിനിമയില്‍ നിന്നും പുറത്താക്കി. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷെ പകരം ആരെയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, സുഭിന്‍, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കോഴിക്കോടും മലപ്പുറവും പശ്ചാത്തലമായാണ് കഥയെന്നും ഒരു കോമഡി റൊമാന്റിക് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു.


Click it and Unblock the Notifications