ഷൈന്‍ സജീവമാകുന്നു; അടുത്ത ചിത്രം സിബി മലയിലിനൊപ്പം
കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോ വെള്ളിത്തിരയില്‍ സജീവമാകുന്നു. അടുത്ത ചിത്രം ചെയ്യുന്നത് സിബി മലയിലിനൊപ്പമാണെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്.
സൈഗാള്‍ പാടുകയാണ് എന്ന പേരിട്ടിരിക്കുന്ന സിബി മലയില്‍ ചിത്രത്തിലാണ് ഷൈന്‍ നായകനായി എത്തുന്നത്. ടി എ റസാഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇതിഹാസ എന്ന ചിത്രത്തില്‍ ഷൈനിനൊപ്പം ശ്രദ്ധിക്കപ്പെട്ട അനുശ്രീയാണ് ചിത്രത്തിലെ നായിക.

അനുസരണക്കേടിനുള്ള ശിക്ഷയായിരുന്നു ജയില്‍ വാസമെന്നാണ് ജാമ്യത്തില്‍ പപറത്തിറങ്ങിയ ശേഷം ഇതിഹാസ നായകന്‍ പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തില്‍ ഷൈന്‍ വളരെ പ്രധാന്യമുള്ള ഒരു വേഷം ചെയ്യുന്നുണ്ട്.
സാജന്‍ കുര്യാന്‍ സംവിധാനം ചെയ്യുന്ന ബിബ്‌ളിയോ എന്ന സൈക്കോളജി ത്രില്ലര്‍ ചിത്രത്തിലും ജയരാജ് വിജയന്‍ സംവിധാനം ചെയ്യുന്ന വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രത്തില്‍ ഷൈന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
അതേ സമയം ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈഗാള്‍ പാടുകയാണ്. ജയറാമും നരേനും പ്രിയമണിയും മുഖ്യവേഷത്തിലെത്തിയ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ തകര്‍പ്പന്‍ പരാജയമായിരുന്നു.


Click it and Unblock the Notifications











