കള്ളനായി ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ടോം ചാക്കോ എന്ന് പറഞ്ഞാല്‍ അറിയുന്നവര്‍ കുറവായിരിക്കും നേരേ മറിച്ച് അന്നയും റസൂലും എന്ന ചിത്രത്തിലെ റസൂലിന്റെ വഴക്കാളിയും മുന്‍കോപക്കാരനുമായ കൂട്ടുകാരനെന്ന് പറഞ്ഞാല്‍ അറിയാത്തവരുണ്ടാകില്ല. അതുപോലെതന്നെ കമലിന്റെ ഗദ്ദാമയിലെ കാടന്‍ ലുക്കുള്ള ആടുവളര്‍ത്തലുകാരനെക്കുറിച്ച് പറഞ്ഞാലും ആര്‍ക്കും ഓര്‍മ്മവരും, അതുതന്നെയാണ് ഷൈന്‍ ടോം ചാക്കോ.
ചെറിയ ചെറിയ എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെയാണ് ഷൈന്‍ ടോം പ്രേക്ഷകമനസുകളില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ കള്ളന്റെ വേഷത്തില്‍ എത്താന്‍ പോവുകയാണ് ഷൈന്‍. ബിനു ഒരുക്കുന്ന ഇതിഹാസ് എന്ന ചിത്രത്തിലാണ് കട്ടുതെളിഞ്ഞ കള്ളനായി ഷൈന്‍ എത്തുന്നത്.

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കള്ളന്മാരില്‍ ഒരാളായ മീശമാധവന് സമാനമായൊരു കഥാപാത്രത്തെയാണ് ഇതിഹാസില്‍ ഷൈന്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.
1800കളില്‍ ജീവിച്ചിരുന്ന രണ്ട് രാജാക്കന്മാരുടെ കഥ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചിത്രത്തില്‍ അനുശ്രീയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഐടി പ്രൊഫഷണലായിട്ടാണ് അനുശ്രീ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാലു വര്‍ഗ്ഗീസ്, സ്വര്‍ണ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











