ഒമ്പത് വര്‍ഷം ഷൈന്‍ കമലിന്റെ അസിസ്റ്റന്റായിരുന്നു!

By Aswathi

കൊക്കൈന്‍ കേസിന് അറസ്റ്റിലായ നടനെ തിരിച്ചറിയാന്‍ പലരും പറഞ്ഞ സിനിമാ പേര് ഇതിഹാസ എന്നാണ്. ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാകും മുമ്പ് ഒത്തിരി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ഷൈന്‍ ടോം ചാക്കോ ചെയ്തിട്ടുണ്ട്.

അഭിനയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഷൈന്‍ അസിസ്റ്റാന്‍ഡ് ഡയറക്ടറായിരുന്നു. അതും പ്രമുഖ സംവിധായകന്‍ കമലിന്റെ. ഒമ്പത് വര്‍ഷത്തോളം കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഷൈന്‍ ടോം ചാക്കോ അഭിനേതാവായി വെള്ളിത്തിരയിലെത്തുന്നത്.

shine-tom-chacko

തന്റെ അസിസ്റ്റന്റ് സംവിധായകരെയൊക്കെ ചെറിയ ചില റോളുകള്‍ നല്‍കി ബിഗ് സ്‌ക്രീനിലെത്തിയ്ക്കുന്ന ശീലം കമലിനുണ്ട്. ദിലീപ് അടക്കമുള്ള നടന്മാര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത് അങ്ങനെയാണ്.

കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോ അഭിനയം പരീക്ഷിയ്ക്കുന്നത്. വളരെ ചെറുതും എന്നാല്‍ പ്രധാന്യമര്‍ഹിയ്ക്കുന്നതുമായ ബഷീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈന്‍ അവതരിപ്പിച്ചത്.

പിന്നീട് ഈ അടുത്ത കാലത്ത്, ചാപ്‌റ്റേഴ്‌സ്, അന്നയും റസൂലും, അഞ്ച് സുന്ദരികള്‍, അരികില്‍ ഒരാള്‍, പകിട, ഹാങ് ഓവര്‍, കൊന്തയും പൂനൂലും, മസാല റിപ്പബ്ലിക് എന്നീ ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങള്‍ ചെയ്തു.

ഇതിഹാസ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി, വെള്ളിത്തിരയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് ഷൈന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ പറഞ്ഞുവച്ച പല വേഷങ്ങളില്‍ നിന്നും ഷൈനിന് പകരം ആളെ തിരയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X