ജാമ്യത്തിലിറങ്ങിയ ഷൈന്‍ ടോം അഭിനയിച്ചു തുടങ്ങി
കൊക്കൈന്‍ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോ വീണ്ടും അഭിനയിച്ചു തുടങ്ങി. ജയരാജ് സംവിധാനം ചെയ്യുന്ന വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രത്തിലാണ് ഷൈന്‍ അഭിനയിക്കുന്നത്.
കൊച്ചി മട്ടാഞ്ചേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഷൈനിന്റെ അറസ്റ്റിനെ തുടര്‍ന്ന് 62 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിയ്ക്കുകയായിരുന്നു. ഷൈന്‍ തിരിച്ചുവന്നതോടെയാണ് വിശുദ്ധിയുടെ ദിനമായ ഈസ്റ്റര്‍ ദിനത്തില്‍ തന്നെ ചിത്രീകരണം പുനരാരംഭിച്ചത്.

ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈന്‍ അവതരിപ്പിയ്ക്കുന്നത്. സഹപ്രവര്‍ത്തകരെല്ലാം തനിയ്ക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെന്നും അഭിനയ രംഗത്ത് സജീവമാകുമെന്നും ശൈഷന്‍ ടോം ചാക്കോ പറഞ്ഞു.
ജയില്‍ വാസം അനുഭവിച്ചതും പേരുദോഷം കേട്ടതും അനുസരണക്കേടിനുള്ള ശിക്ഷയാണെന്നാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സംസാരിക്കവെ നടന്‍ പറഞ്ഞത്. ഇനിമുതല്‍ മദ്യവും സിഗരറ്റും ഉപേക്ഷിക്കുകയാണെന്നും നടന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











