ആ കഞ്ചാവ് എവിടെ നിന്ന് വന്നു എന്ന് ചോദിച്ചോ? ഞങ്ങളുടെ പേര് പറഞ്ഞതിന് കാരണം: ഷെെൻ ടോം ചാക്കോ

ലഹരിക്കേസിൽ മിക്കപ്പോഴും ഉയർന്ന് വരുന്ന പേരാണ് നടൻ ഷെെൻ ടോം ചാക്കോയുടേത്. ആലപ്പുഴ ഹെെബ്രിഡ‍് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഷെെൻ ടോം ചാക്കോയുടെ പേരുണ്ട്. എന്നാൽ ആരോപണങ്ങൾ ഷെെൻ നിഷേധിക്കുന്നുണ്ട്. അന്വേഷണ ഉദ്യോ​ഗസ്ഥർ പോലും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളാണ് പഴിക്കുന്നതെന്നും ഷെെൻ ടോം ചാക്കോ വാദിക്കുന്നു. കൊക്കെെയിൻ കേസിൽ കോടതി വെറുതെ വിട്ടു. എന്നാൽ മാധ്യമങ്ങൾ വെറുതെ വിടുന്നില്ലെന്നും ഷെെൻ പറയുന്നു.

സാധാരണക്കാരുടെ മക്കളുടെ പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായി എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വരുന്നത്. എന്നാൽ ലഹരി മാഫിയക്ക് പിന്നിൽ ആരും പോകുന്നില്ലെന്നും ഷെെൻ ടോം ചാക്കോ പറയുന്നു. മനോരമ ന്യൂസിനോടാണ് പ്രതികരണം. ഷെെനിനും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൊടുത്തു എന്ന് മാധ്യമങ്ങൾ പറയുന്നു. അതോടെ കഴിഞ്ഞു. ഈ രണ്ടരക്കോടിയുടെ കഞ്ചാവ് ഇവർക്കെവിടെ നിന്ന് കിട്ടി, എന്ന് എവിടെയെങ്കിലും വാർത്ത വന്നിട്ടുണ്ടോ. വ്യൂസ് കിട്ടാൻ വേണ്ടിയായിരിക്കും തന്റെയുൾപ്പെടെ പേര് പറഞ്ഞതെന്നും ഷെെൻ ടോം ചാക്കോ വാദിക്കുന്നു.

Shine Tom Chacko

കൊക്കെയ്ൻ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു എന്നാണ് തന്നെ വെറുതെ വിട്ട കേസിൽ മാധ്യമങ്ങളെഴുതിയത്. കോടതിയാണ് പ്രതിയാണോ എന്ന് തീരുമാനിക്കേണ്ടതെന്നും ഷെെൻ ടോം ചാക്കോ പറയുന്നു. സമൂഹത്തെ നന്നാക്കാൻ വേണ്ടിയല്ല മാധ്യമങ്ങൾ വാർത്ത നൽകുന്നത്. വ്യൂവർഷിപ്പിന് വേണ്ടിയാണ്. അത് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അറിയാമെന്നും ഷെെൻ ടോം ചാക്കോ വാദിക്കുന്നു. അഭിമുഖത്തിനിടെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നു ഷെെൻ.

മലയാളത്തിൽ ഇന്ന് ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളാണ് ഷെെൻ ടോം ചാക്കോ. അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും എപ്പോഴും ചർച്ചയാകാറുണ്ട്. നടന് സ്വബോധമില്ലെന്ന വാദം ആ​ദ്യമൊക്കെ വന്നിരുന്നു. എന്നാൽ പിന്നീട് ഷെെനിനെ അനുകൂലിച്ചും അഭിപ്രായങ്ങൾ വന്നു. ഇന്നും ഷെെനിന് സോഷ്യൽ മീഡിയയിൽ പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം വ്യാപക വിമർശനവും വരുന്നുണ്ട്.

Shine Tom Chacko

2015 ലാണ് ഷെെൻ ടോം ചാക്കോയെയും നാല് സ്ത്രീകളെയും ഏഴ് ​ഗ്രാം കൊക്കെയ്നുമായി പിടികൂടിയത്. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്. അന്ന് നടന്റെ കുടുംബം ആരോപണം നിഷേധിച്ചു. ഷെെനിന് ലഹരി മാഫിയയുമായി ബന്ധമില്ലെന്നും ആരുടെയോ താൽപര്യങ്ങൾക്ക് ഷെെൻ ഇരയാകുകയായിരുന്നെന്നും ഷെെൻ ടോം ചാക്കോയുടെ പിതാവും സഹോദരനും വാദിച്ചു. അതേസമയം കൂട്ടുകാർ തന്നെ ഒറ്റിക്കൊടുത്തെന്ന് കരുതുന്നില്ലെന്നായിരുന്നു അന്ന് ജാമ്യം ലഭിച്ച ശേഷം ഷെെൻ ടോം ചാക്കോയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും തസ്ലീമ സുൽത്താന എന്ന സ്ത്രീയെ ഹെെബ്രിഡ് കഞ്ചാവുമായി പിടികൂടി. രണ്ട് കോടി വരുന്ന കഞ്ചാവുമായാണ് തസ്ലീമയെ പിടികൂടിയത്. ശ്രീനാഥ് ഭാസിക്കും ഷെെൻ ടോം ചാക്കോയ്ക്കും കഞ്ചാവ് നൽകിയെന്ന് ഇവർ മൊഴി നൽകുകയും ചെയ്തു. കരിയറിലെ തിരക്കുകളിലാണ് ഷെെൻ ടോ ചാക്കോ. നടന്റെ പുതിയ തമിഴ് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അജിത്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവാദങ്ങൾ ഷെെനിന്റെ കരിയറിനെ വലിയ തോതിൽ ബാധിച്ചിട്ടില്ല. സിനിമാ ലോകത്ത് നടൻ പ്രിയങ്കരനാണ്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X