അസീസിന്റെ വര്‍ത്തമാനം ഷൈന്‍ ടോം ചാക്കോ പറയും

By Aswathi

ഇന്ദ്രജിത്ത് നായകനായ മസാല റിപ്പബ്ലിക് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോ എന്ന യുവ നടന് സിനിമയില്‍ ധാരാളം അവസരങ്ങള്‍ കിട്ടിതുടങ്ങി.

ഗദ്ദാമ, ചാപ്‌റ്റേഴ്‌സ്, അന്നയും റസൂലും, പകിട ഒടുവില്‍ മസാല റിപ്പബ്ലിക് വരെയും സഹനടനായി എത്തിയ ഷൈന്‍ മലയാളത്തിന്റെ നായകനിരയിലേക്ക് മാറുന്നു. വിജയകുമാര്‍ പ്രഭാകരന്റെ 'അസീസിന്റെ വര്‍ത്തമാനം' എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ ടോമിന്റെ തുടക്കം. എന്‍ എസ് മാധവന്റെ മുംബൈ എന്ന കഥയാണ് അസീസിന്റെ വര്‍ത്തമാനമായി ദൃശ്യവത്കരിക്കുന്നത്.

ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ അസീസിനെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. മസാല റിപ്പബ്ലിക്കിന് ശേഷം തനിക്കൊരുപാട് ചിത്രങ്ങള്‍ ലഭിച്ചെന്നും ഷൈന്‍ പറയുന്നു. പാര്‍വ്വതി മേനോനാണ് ചിത്രത്തിലെ നായിക എന്നാണ് കേള്‍ക്കുന്നത്.

Shine Tom Chacko

അസിസിന്റെ വര്‍ത്തമാനത്തിന് ശേഷം വിനു ജോസഫ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഷാന്‍ അഭിനയിക്കുക. സണ്ണി വെയനും ബിജു മേനോനും ചിത്രത്തില്‍ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടെത്തുന്നുണ്ട്. ജിജോ ആന്റണിയുടെ ആക്ഷന്‍ ത്രില്ലറാണ് മറ്റൊന്ന്. നവാഗതനായ സേതുനാഥ് സംവിധാനം ചെയ്യുന്ന ലണ്ടന്‍ ബത്തേരിയിലും നായകന്‍ ഷൈന്‍ ടോം ചാക്കോ തന്നെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X