»   » ഇത്രയും നാൾ കൂടെ അഭിനയിച്ച നായികമാരാണ് എനിക്ക് പാരയായത്, കുഞ്ചാക്കോ ബോബൻ പറയുന്നു

ഇത്രയും നാൾ കൂടെ അഭിനയിച്ച നായികമാരാണ് എനിക്ക് പാരയായത്, കുഞ്ചാക്കോ ബോബൻ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രായം കൂടുന്തോറും സൌന്ദര്യം കൂടുന്ന അസുഖം മലയാളത്തിൽ ചില നടന്മാർക്ക് ബാധിച്ചിട്ടുണ്ട്. മമ്മൂട്ടി, കൃഷ്ണ കുമാർ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവർക്കൊക്കെ പ്രായത്തെ വെല്ലുന്ന സൌന്ദര്യമാണ്. എന്നാൽ മമ്മൂട്ടിയല്ലാതെ മറ്റാരും ഒരു വേദിയിലും തങ്ങളുടെ പ്രായം വെളിപ്പെടുത്താറില്ല.

ദിലീപിനെ കാണാൻ ജയിലിലെത്തിയ അപ്രതീക്ഷിത അതിഥി, കട്ടിത്താടി വച്ച ദിലീപിനെ തരിച്ചറിഞ്ഞില്ല!

എന്നാൽ കുഞ്ചാക്കോ ബോബന് പലപ്പോഴും കൂടെ അഭിനയിക്കുന്ന നായികമാർ പാരയാകാറുണ്ട്. പ്രായവും സൌന്ദര്യവും സംബന്ധിച്ച സംസാരം നടന്നുകൊണ്ടിരിയ്ക്കെ ഷൈൻ ടോം ചാക്കോയും ചാക്കോച്ചന് പണി കൊടുത്തു. ഒരു പൊതു വേദിയിലാണ് സംഭവം.

പ്രായം വിഷയമായത്

അനിയത്തി പ്രാവ് എന്ന ആദ്യ ചിത്രത്തിൽ നിന്ന് വർണ്യത്തിൽ ആശങ്കവരെ എത്തി നിൽക്കുമ്പോഴും ചാക്കോച്ചൻറെ സൌന്ദര്യത്തിന് യാതൊരു മാറ്റവുമില്ല. ഇപ്പോഴും സുന്ദരനാണ് എന്നൊക്കെ അവതാരക പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഷൈനിൻറെ കമൻറ്.

നായികമാർ തന്ന പാര ഷൈനും

അനിയത്തിപ്രാവ് ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കണ്ടത് എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഇത്രയും നാൾ തനിക്ക് ഈ പണി തന്നുകൊണ്ടിരുന്നത് കൂടെ അഭിനയിച്ച നായികമാരാണെന്നാണ് അതിന് ചാക്കോച്ചൻ കൊടുത്ത മറുപടി

അപ്പോ പ്രായമെത്രയാ..

കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിക്കുമ്പോൾ ചില നായികമാർ പറയും, 'ഞാൻ കുഞ്ഞായിരുന്നപ്പോഴാണ് അനിയത്തി പ്രാവ് കണ്ടത്.....' ഇങ്ങനെ ചില നായികമാർ ആവർത്തിച്ച് പറഞ്ഞതോടെ കുഞ്ചാക്കോ ബോബൻറെ പ്രായമെത്രയാണ് എന്ന ചോദ്യമുയർന്നു.

അതിനിടയിൽ ഷൈനും

അതിനിടയിലാണ് ഷൈൻ ടോം ചാക്കോയുടെ കമൻറും വന്നത്. റെഡ് എഫ് എം മലയാളം മ്യൂസിക് അവാർഡ് വേദിയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. വർണ്യത്തിലെ ആശങ്കയുടെ വിശേഷം പങ്കുവച്ചുകൊണ്ട് സംവിധായകൻ സിദ്ധാർത്ഥും നടൻ മണികണ്ഠൻ ആചാരിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

ചോക്ലേറ്റ് നായകൻ

മലയാളത്തിൻറെ ചോക്ലേറ്റ് നായകൻ എന്ന പേര് ആദ്യം വീണത് കുഞ്ചാക്കോ ബോബനാണ്. അനിയത്തി പ്രാവ്, നിറം, പ്രിയം തുടങ്ങിയ ചിത്രങ്ങൾ കണ്ട് പല ആരാധികമാരും കുഞ്ചാക്കോ ബോബന് രക്തം കൊണ്ട് കത്ത് എഴുതുക വരെയുണ്ടായി. ആ ചോക്ലേറ്റ് പയ്യൻ ഇമേജ് മാറ്റിയെടുക്കാൻ കുഞ്ചാക്കോ ബോബന് നന്നേ പാട് പെടേണ്ടി വന്നു.

English summary
Shine Tom Chacko making fun on Kunchacko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam