»   » എല്ലാവരും വിശ്വാസത്തിലെടുത്തെന്ന് ഷൈന്‍ ടോം ചാക്കോ

എല്ലാവരും വിശ്വാസത്തിലെടുത്തെന്ന് ഷൈന്‍ ടോം ചാക്കോ

Posted By:
Subscribe to Filmibeat Malayalam

വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രം ജനങ്ങള്‍ ഇഷ്ടപ്പെട്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമ ജനങ്ങള്‍ അംഗീകരിച്ചു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ഷൈന്‍ ഒരു പ്രമുഖ മീഡിയ ചര്‍ച്ചയില്‍ പറഞ്ഞു. ഇതിലെ ഓരോ കഥാപാത്രങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

ചിത്രത്തെ ഒരു കോമഡി ചിത്രമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതിലെ ഓരോ കഥാപാത്രങ്ങളുടെയും സാഹചര്യങ്ങളാണ് ചിരിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ ആസ്വദിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും ഷൈന്‍ പറയുന്നു. വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രം ഒരു സാധാരണ ചിത്രമാണെന്നും താരം പറഞ്ഞു.

shine-tom-chacko

നമ്മുടെ കുട്ടിക്കാലത്ത് ഒരുപാട് പരാതികള്‍ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട്. നമ്മള്‍ സത്യത്തില്‍ മാതാപിതാക്കളെ ഒരുപാട് കഷ്ടപ്പെടുത്തുകയാണ് ചെയ്തത്. അതിന്റെ കഷ്ടത നമ്മള്‍ അറിയുന്നത് അതേ നിലയില്‍ നമ്മള്‍ എത്തുമ്പോഴാണ്. നമ്മള്‍ ഒരു അച്ഛനോ അമ്മയോ ആകുമ്പോഴാണ് നമ്മുടെ മാതാപിതാക്കളുടെ കഷ്ടപാടുകള്‍ മനസ്സിലാക്കുന്നത്.

ഈ സിനിമയിലെ കഥാപാത്രവും അത്തരത്തിലൊരു സാഹചര്യത്തില്‍ എത്തിപ്പെടുകയാണ്. ഇന്നത്തെ തലമുറയ്ക്ക് ഒട്ടേറെ മെസേജുകള്‍ ഇതിലൂടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു.

English summary
actor shine tom checko new film viswasam athalle ellam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam